TRENDING:

'സര്‍വം മഹി മയം' ഫെഹ്ലുക്വായോയെ സ്റ്റംപ് ചെയ്ത ധോണിക്ക് ചരിത്ര നേട്ടം

Last Updated:

ലോകകപ്പില്‍ കൂടുതല്‍ പേരെ പുറത്താക്കിയ കീപ്പര്‍മാരുടെ പട്ടികയില്‍ മൂന്നാമത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സതാംപ്ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെഹ്ലുക്വായോയെ സ്റ്റംപ് ചെയ്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിക്ക് ചരിത്രനേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് എന്ന റെക്കോര്‍ഡിനൊപ്പമാണ് ധോണിയെത്തിയിരിക്കുന്നത്. മോയിന്‍ ഖാന്റെ 139 സ്റ്റംപിങ്ങ് എന്ന മാന്ത്രിക സംഖ്യയിലാണ് നിലവില്‍ ധോണിയെത്തിയിരിക്കുന്നത്.
advertisement

പ്രോട്ടീസ് ഇന്നിങ്‌സിലെ 40 ാം ഓവറിലായിരുന്നു ധോണി ചരിത്രത്തിന്റെ ഭാഗമായത്. ചാഹലെറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് ധോണിയുടെ സ്റ്റംപിങ് പിറന്നത്. 61 പന്തില്‍ 34 റണ്‍സുമായാണ് ഫെഹ്ലുക്വായോ പുറത്താകുന്നത്.

Also Read: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയ ലക്ഷ്യം

ലോകകപ്പില്‍ കൂടുതല്‍ പേരെ പുറത്താക്കിയ കീപ്പര്‍മാരുടെ പട്ടികയില്‍ മൂന്നാമതെത്താനും മഹിക്ക് ഇന്നത്തെ പ്രകടനത്തോടെ കഴിഞ്ഞു. 33 പേരെയാണ് ധോണി ഇതുവരെ മടക്കിയിരിക്കുന്നത്. ബ്രണ്ടന്‍ മക്കുല്ലത്തെയാണ് ധോണി ഈ പട്ടികയില്‍ മറികടന്നത്.

advertisement

54 പേരെ പുറത്താക്കിയ കുമാര്‍ സംഗക്കാരയും 52 പേരെ മടക്കിയ ആദം ഗില്‍ക്രിസ്റ്റുമാണ് ധോണിക്ക് മുന്നിലുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'സര്‍വം മഹി മയം' ഫെഹ്ലുക്വായോയെ സ്റ്റംപ് ചെയ്ത ധോണിക്ക് ചരിത്ര നേട്ടം