ICC World Cup 2019: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയ ലക്ഷ്യം

Last Updated:

നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്

സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.
42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. നായകന്‍ ഡു പ്ലെസിസ് (38), ഫെഹ്‌ലുക്വായോ(34), മില്ലര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് വീണത് 24 റണ്‍സിനും. തുടര്‍ന്നങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് നേടുകയായിരുന്നു.
Also Read: ആദ്യം ഡെര്‍ ഡസന്റെ മിഡില്‍ സ്റ്റംപ്; പിന്നാലെ ഡു പ്ലെസിയുടെ ഓഫ് സ്റ്റംപ്; ചാഹലിന്റെ വിക്കറ്റുകള്‍ കാണാം
ചാഹലിന് പുറമെ ചാഹല്‍ ജസ്പ്രീത് ബൂമ്രയും ഭൂവനേശ്വര്‍ കുമാറും രണ്ടും വീതവും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റുകള്‍ നേടി. നേരത്തെ തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡു പ്ലെസിയും വാന്‍ ഡെര്‍ ഡസനും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ ചാഹലാണ് രണ്ടുപേരെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നിരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയ ലക്ഷ്യം
Next Article
advertisement
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
  • തിരുവനന്തപുരം ജില്ല സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 1825 പോയിന്റോടെ സ്വർണ കപ്പ് സ്വന്തമാക്കി.

  • അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തി തിരുവനന്തപുരം ചാമ്പ്യൻമാരായി.

  • തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

View All
advertisement