എന്നാല്‍ വിരാടിനെ മാത്രമല്ല മുന്‍ നായകന്‍ എംഎസ് ധോണിയെയും സമാനമായ നേട്ടം കാത്തിരിക്കുന്നുണ്ട്. മത്സരത്തില്‍ 51 റണ്‍സ് തികച്ചാല്‍ ഇന്ത്യക്കായി ഏകദിന മത്സരത്തില്‍ 10,000 റണ്‍സാണ് ധോണി സ്വന്തമാക്കുക. നിലവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 275 ഇന്നിങ്ങ്‌സില്‍ നിന്ന് 9,949 റണ്‍സാണ് ധോണി നേടിയത്. 9 സെഞ്ച്വറിയും 67 അര്‍ദ്ധ സെഞ്ച്വറിയും സഹിതമാണ് ഇത്.
'തുടക്കം പാളി'; ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം
എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ നേരത്തെ 10,000 റണ്‍സ് തികച്ച താരമാണ് ധോണി. നിലവില്‍ 10,123 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പക്ഷേ ഇത് ഏഷ്യന്‍ ഇലവനുവേണ്ടി കളത്തിലിറങ്ങിയപ്പോള്‍ താരം നേടിയ 174 റണ്‍സ് ഉള്‍പ്പെടെയാണ്. 2007 ലാണ് താരം ഏഷ്യന്‍ ഇലവന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ചത്.
advertisement
'പിന്നില്‍ നിന്ന് ചവിട്ടണം'; ഓസീസ് ടീമിനെയും മാര്‍ഷിനെയും രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ന്‍ വോണ്‍
ഇന്നത്തെ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടാല്‍ മാത്രമേ താരത്തിനു ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുകയുള്ളു. നിലവിലെ ഫോമില്‍ താരം വിശാഖപട്ടണത്ത് ഇത് നേടുമോയെന്നത് കാത്തിരുന്ന് കാണാം. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 124 ന് രണ്ട് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി തികച്ച കോഹ്‌ലിയും 39 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.