ഇപ്പോള്‍ വീണ്ടും ഒരു പാക് താരം ഇന്ത്യന്‍ ക്രിക്കറ്ററോടുള്ള ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പുരുഷ ക്രിക്കറ്റില്‍ നിന്നല്ല ഇത്തവണത്തെ വെളിപ്പെടുത്തല്‍. പാക് വനിതാ ടീം മുന്‍ നായികയും സീനിയര്‍ താരവുമായ സന മിര്‍ ആണ് തന്റെ ഇഷ്ട ക്രിക്കറ്ററാരാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയാണ് തന്റെ പ്രിയ ക്രിക്കറ്ററെന്നാണ് സന പറയുന്നത്.
advertisement
ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവേയാണ് സന തന്റെ പ്രിതാരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയത്. മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാനും ഇന്ത്യന്‍ സൂപ്പര്‍ നായകന്‍ ധോണിയുമാണ് സന മിറിന്റെ ആരാധന പാത്രങ്ങള്‍. വലങ്കെയ്യന്‍ ബൗളറായ സന മിര്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 663 പോയിന്റുകളുമായാണ് താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 32 കാരിയായ സന നേരത്തെ പാക് വനിതാ ഏകദിന ടി 20 ടീമുകളുടെ നായികയായിരുന്നു.