സച്ചിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച താരം ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ്. രാം ബാബുവെന്ന ധോണി ഫാന്‍ ദേഹത്ത ധോണിയെന്ന പേരുമായി മൈതാനത്ത് എത്തുന്നതും ക്രിക്കറ്റില്‍ ഇന്ന് പതിവു കാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ലോസ് ആഞ്ചലസിലെ ധോണിയുടെ ആരാധകന്റെ വാര്‍ത്തയാണ്.
Also Read: ഐപിഎല്‍ ലേലത്തില്‍ പരിഗണിച്ചില്ല; സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ധോണിയുടെ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് റീ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലാകുന്നത്. ലോസ് ആഞ്ചലസിലെ ഒരു ധോണി ഫാന്‍ തന്റെ കാറിന്റെ നമ്പറാക്കിയിരിക്കുന്നത് ധോണിയുടെ പേരാണ്. ആരുടെ കാറാണെന്ന് വ്യക്തമല്ലെങ്കിലും ധോണി ആരാധകന്റെതെന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.
advertisement
Dont Miss: മൈതാന മധ്യത്ത് വീണ പന്തും സിക്‌സ്; ബിഗ് ബാഷ് ലീഗിലെ വിചിത്ര നിമിഷങ്ങള്‍
'ഐതിഹാസിക സ്വപ്ന സുന്ദരി ഇപ്പോള്‍ ലോസ് ആഞ്ചലസിലാണ്' എന്ന തലക്കെട്ടോട് കൂടിയാണ് ചെന്നൈ ചിത്രം റിട്വീറ്റ് ചെയ്തത്.
;