ഐപിഎല്‍ ലേലത്തില്‍ പരിഗണിച്ചില്ല; സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

Last Updated:
ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ പരിഗണിക്കാത്തതിനു പിന്നാലെ നിരാശ പങ്കുവെച്ച് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സമാന്‍ ബ്രണ്ടന്‍ മക്കല്ലം. ഒരും ടീം തനിക്കായി മുന്നോട്ട് വരുമെന്ന് കരുതിയിരുന്നെന്നും അതുണ്ടാകാത്തതില്‍ നിരാശയുണ്ടെന്നും താരം പറഞ്ഞു. സമീപ ഭാവിയില്‍ തന്നെ ക്രിക്കറ്റിനോട് വിട പറയുമെന്ന സൂചനയും താരം റേഡിയോ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ പ്രകടിപ്പിച്ചു.
കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായായിരുന്നു മക്കല്ലം കളത്തിലിറങ്ങിയത്. നേരത്തെ കൊല്‍ക്കത്ത താരമായിരുന്നപ്പോള്‍ ബാംഗ്ലൂരിനെതിരെ 158 റണ്‍സ് അടിച്ച് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച താരമാണ് മക്കല്ലം. 'ചിലപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങള്‍. വ്യക്തിപരമായി ഞാന്‍ പക്ഷേ വളരെയധികം ഭാഗ്യമുള്ളയാളാണ്. ഐപിഎല്ലിന്റെ 11 സീസണുകളില്‍ കളിക്കാന്‍കഴിഞ്ഞു. എന്നാല്‍ ഇടയ്ക്ക് ഇങ്ങനെയും ചില തിരിച്ചടികളുണ്ടാകും.' താരം പറഞ്ഞു.
Also Read: മൈതാന മധ്യത്ത് വീണ പന്തും സിക്‌സ്; ബിഗ് ബാഷ് ലീഗിലെ വിചിത്ര നിമിഷങ്ങള്‍
'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്. താരലേലത്തില്‍ കിവി താരങ്ങളെ ടീമുകള്‍ ഉള്‍പ്പെടുത്തിയതിനെ അഭിമാനത്തോടെ കാണുന്നു. ചിലപ്പോള്‍ ഇങ്ങനെയെക്കായണ് കരിയര്‍. എല്ലാ താരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു' മക്കല്ലം പറഞ്ഞു.
advertisement
37 കാരനായ മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഐപിഎല്ലില്‍ 109 മത്സരങ്ങളില്‍ 27.70 ആവറേജില്‍ 2,881 റണ്‍സ് നേടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎല്‍ ലേലത്തില്‍ പരിഗണിച്ചില്ല; സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement