മൈതാന മധ്യത്ത് വീണ പന്തും സിക്‌സ്; ബിഗ് ബാഷ് ലീഗിലെ വിചിത്ര നിമിഷങ്ങള്‍
Last Updated:
മെല്‍ബണ്‍: ക്രിക്കറ്റ് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടുന്ന ഒന്നാണ് ബിഗ് ബാഷ് ലീഗ്. ടൂര്‍ണ്ണമെന്റിന്റെ നടപ്പു സീസണും വിചിത്ര നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൈതാന മധ്യത്ത് വീണ പന്തും സിക്‌സ് അനുവദിച്ചതാണ് ലീഗിനെ ഒടുവില്‍ വാര്‍ത്തകളില്‍ നിറക്കുന്നത്.
പെര്‍ത്ത് സ്‌കോച്ചേഴ്സും മെല്‍ബണ്‍ റെനഗേഡ്സും തമ്മില്‍ നടന്ന മത്സരത്തിനിടയിലാണ് കൗതുകപരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. പെര്‍ത്ത് സ്‌കോച്ചേഴ്സ് താരം ആസ്റ്റണ്‍ ടര്‍ണര്‍ ഉയര്‍ത്തിയടിച്ച പന്ത് മെല്‍ബണിലെ ഡോക്ക്‌ലാന്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി മൈതാന മധ്യത്ത് വീഴുകയായിരുന്നു.
പന്ത് കൈപ്പിടിയിലൊതുക്കാന്‍ മൂന്ന് താരങ്ങള്‍ എത്തിയെങ്കിലും ആര്‍ക്കും ക്യാച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്റ്റേഡിത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി എന്നതുകൊണ്ട് അമ്പയര്‍ സിക്‌സ് അനുവദിക്കുകയും ചെയ്തു. മഴയും കാലാവസ്ഥ വ്യതിയാനങ്ങളും മത്സരത്തെ ബാധിക്കാതിരിക്കാനാണ് സ്റ്റേഡിയത്തിനു മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുള്ളത്.
advertisement
The Docklands roof has been hit for the first time in #BBL08!
A @KFCAustralia 'Bucket Moment' and one that amused @RenegadesBBL veteran Cam White 😝 pic.twitter.com/88Ck9wC6vG
— KFC Big Bash League (@BBL) December 20, 2018
advertisement
Dont Miss: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
പന്ത് മേല്‍ക്കൂരയില്‍ തട്ടിയാല്‍ സിക്സ് അനുവദിക്കുന്ന നിയമം ഓസ്ട്രേലിയയില്‍ നിലവിലുണ്ട്. പക്ഷേ സിക്സ് ലഭിച്ചെങ്കിലും ഈ നിയമത്തോട് ആസ്റ്റണ്‍ ടര്‍ണര്‍ക്ക് യോജിപ്പില്ല. ഇതൊരു മോശം നിയമമാണെന്നാണ് താരത്തിന്റെ അഭിപ്രായം. ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരമാണ് ആസ്റ്റണ്‍ ടര്‍ണര്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2018 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മൈതാന മധ്യത്ത് വീണ പന്തും സിക്‌സ്; ബിഗ് ബാഷ് ലീഗിലെ വിചിത്ര നിമിഷങ്ങള്‍