TRENDING:

അതിനു പിന്നിലും 'തലൈവര്‍'; വിന്‍ഡീസിനെ സമനിലയില്‍ കുരുക്കിയത് ധോണിയുടെ ഫീല്‍ഡ് വിന്യാസമെന്ന് കുല്‍ദീപ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: ഇന്ത്യാ വിന്‍ഡീസ് രണ്ടാം ഏകദിനം ആവേശകരമായ രീതിയിലായിരുന്നു അവസാനിച്ചത്. വിജയം ഉറപ്പിച്ചിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച വിന്‍ഡീസ് മത്സരത്തില്‍ സമനില നേടുകയായിരുന്നു. മത്സരം കൈവിട്ടെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ നിന്നായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ച് വന്നതും മികച്ച പ്രകടനം കാഴ്ചവെച്ചതും. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരിക്കെ വിന്‍ഡീസ് 13 റണ്‍സ് നേടുകയായിരന്നു.
advertisement

എന്നാല്‍ ഉമേഷ് യാദവ് എറിഞ്ഞ ഓഴരില്‍ ഫീല്‍ഡ് വിന്യാസം നടതത്ിയത് ഇന്ത്യയുടെ മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുത്തുവരുന്നത്. ഇന്തന്‍ ടീം അംഗം കുല്‍ദീപ് യാദവാണ് ധോണിയുടെ മാസ്റ്റര്‍ ബ്രെയിനാണ് ഇന്ത്യയുടെ സമനിലയ്ക്ക് പിന്നിലെന്ന് വെളിപ്പെടുത്തിയത്.

പരിക്ക് ഭേദമായില്ല; പൃഥ്വി ഷാ ടീമില്‍ നിന്നും പുറത്ത്

അവസാന ഓവറില്‍ ധോണിയുടെ നിര്‍ദേശപ്രകാരമാണ് യോര്‍ക്കര്‍ എറിഞ്ഞ് തുടങ്ങിയതെന്നും വിന്‍ഡീസ് റണ്‍സ് നേടിയപ്പോള്‍ ഫീല്‍ഡ് ചെയ്ഞ്ച് വരുത്തിയതും ധോണിയാണെന്നും കുല്‍ദീപ് പറയുന്നു. അഞ്ചാം പന്തില്‍ ഹോപ്പ് രണ്ട് റണ്‍സ് നേടിയതോടെ മത്സരം സ്വന്തമാക്കാന്‍ വിന്‍ഡീസിന് അഞ്ച് റണ്‍സായിരുന്നു അവസാന പന്തില്‍ വേണ്ടിയിരുന്നത്.

advertisement

അവസാന പന്തില്‍ തേര്‍ഡ്മാന്‍ ഫീല്‍ഡറെ നിലനിര്‍ത്തി പോയിന്റ് ഫീല്‍ഡറെ ഡീപ് ബാക്കേ്‌വേര്‍ഡ് പോയിന്റിലേക്ക് മാറ്റിയാണ് ടീം ഫീല്‍ഡ് സെറ്റ് ചെയ്തതിരുന്നത്. എന്നാല്‍ ഇത് ധോണിയുടെ പദ്ധതിയായിരുന്നെന്നാണ് കുല്‍ദീപ് യാദവ് പറയുന്നത്.

'എനിക്കറിയണം കാരണം, '; ടീം സെലക്ഷനെതിരെ രൂക്ഷവിമര്‍ശനവുമായി കേദാര്‍ ജാദവ്

'ഞാന്‍ വളരെ ചെറുതാണ്. എനിക്ക് വെറും 30 മത്സരങ്ങളുടെ അനുഭവമേയുള്ളൂ. മഹി ഭായിക്ക് മുന്നൂറിലേറേ മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട്. അതുകൊണ്ടു തന്നെ ഇാ സമയത്ത് അദ്ദേഹത്തിനു അത് തോന്നി. അദ്ദേഹം അങ്ങനെ ചെയ്തു.' യാദവ് പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
അതിനു പിന്നിലും 'തലൈവര്‍'; വിന്‍ഡീസിനെ സമനിലയില്‍ കുരുക്കിയത് ധോണിയുടെ ഫീല്‍ഡ് വിന്യാസമെന്ന് കുല്‍ദീപ്