'എനിക്കറിയണം കാരണം, '; ടീം സെലക്ഷനെതിരെ രൂക്ഷവിമര്‍ശനവുമായി കേദാര്‍ ജാദവ്

Last Updated:
വിശാഖപട്ടണം: ഇന്ത്യ വിന്‍ഡീസ് പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മുഹമ്മദ് ഷമിയെ പുറത്താക്കി ജസ്പ്രീത് ബൂംറയെയും ഭൂവനേശ്വര്‍ കുമാറിനെയും ഉള്‍പ്പെടുത്തിയതായിരുന്നു ഇന്ത്യ ടീമില്‍ വരുത്തിയ ഏക മാറ്റം. മികച്ച ഫോമിലായിരുന്നിട്ടും ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവിനെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു.
ഏഷ്യാകപ്പ് ഫൈനലില്‍ പരിക്കിനിടയിലും മികച്ച പ്രകടനം പുറത്തെടുത്ത ജാദവ് ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എയ്ക്കായി 25 പന്തില്‍ പുറത്താകാതെ 41 റണ്‍സെടുത്ത് നില്‍ക്കവേയാണ് താരത്തെ പരിഗണിക്കാതെ ടീം തെരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാല്‍ തന്നെ പുറത്തിരുത്താനുള്ള കാരണങ്ങളൊന്നും സെലക്ടര്‍മാര്‍ അറിയിച്ചില്ലെന്ന് ഗൗരവകരമായ വിമര്‍ശനമാണ് താരം ഉന്നയിച്ചിരിക്കുന്നത്. ടീമിലുള്‍പ്പെടുത്താത്തിന്റെ കാരണം തനിക്ക് അറിയണമെന്നും ജാദവ് പറയുന്നു.
'എനിക്കത് അറിയില്ല. എന്തുകൊണ്ട് ടീമിലെടുത്തില്ല എന്നതിന്റെ കാരണം എനിക്കറിയണം. എന്നെ ഒഴിവാക്കി എന്ത് പ്ലാനാണ് ടീം പദ്ധതിയിടുന്നത് എന്നറിയില്ല' ജാദവ് പറയുന്നു. നേരത്തെ വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ കരുണ്‍ നായരെയും മുരളി വിജയിയെയും ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെ വിന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയതും ചര്‍ച്ചയായിരുന്നു.
advertisement
ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ മധ്യനിരയെ ശക്തമാക്കാന്‍ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയരുമ്പോള്‍ തന്നെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള താരങ്ങളെയും സെലക്ടര്‍മാര്‍ തഴയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എനിക്കറിയണം കാരണം, '; ടീം സെലക്ഷനെതിരെ രൂക്ഷവിമര്‍ശനവുമായി കേദാര്‍ ജാദവ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement