വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഇന്ത്യാ വിന്‍ഡീസ് പരമ്പരയിലും ഇതുപോലെയൊരു അരങ്ങേറ്റത്തിനു ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചിരുന്നു. നരേന്ദ്ര ഹിര്‍വാനിയെന്ന മധ്യപ്രദേശ് കാരനായിരുന്നു അന്നത്തെ താരം. അരങ്ങേറ്റ മത്സരത്തില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയ ഹിര്‍വാനിയ്ക്ക് അന്ന് പ്രായം പത്തൊമ്പത് വയസായിരുന്നു.
'പോക്കറ്റില്‍ കുപ്പിവെള്ളവുമായി പൂജാര'; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
1988 ല്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ട് ഇന്നിങ്ങ്‌സുകളിലും എട്ട് വിക്കറ്റുകള്‍ വീതമായിരുന്നു ഹിര്‍വാനി വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സ് വിട്ട് നല്‍കി എട്ട് വിക്കറ്റ് വീഴ്ത്തിയ ഹിര്‍വാനി. രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സ് വിട്ട് നല്‍കിയായിരുന്നു എട്ട് പേരെ പുറത്താക്കിയത്. 16/135 എന്നത് ആ സമയത്തെ അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു.
advertisement
നാലം ടെസ്റ്റിലെ ഹിര്‍വാനിയുടെ പ്രകടനം ഇന്ത്യയെ 255 റണ്‍സിന്റെ വിജയം നേടാനും സഹായിച്ചു. അന്നത്തെ പ്രകടനം ഇന്നും മനസിലുണ്ടെന്ന് പറയുന്ന ഹിര്‍വാനി നായകന്‍ രവിശാസ്ത്രിയുടെ വാക്കുകളും ഓര്‍ത്തെടുത്തു. ' ടീം നായകനായിരുന്ന രവി ശാസ്ത്രിയാണ് ചെന്നൈ ടെസ്റ്റില്‍ അരങ്ങേറുന്നതിനെക്കുറിച്ച് എന്നോട് പറയുന്നത്. ഞാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. പക്ഷേ അത് വലിയൊരു വെല്ലുവിളിയായിരുന്നു. അന്നത്തെ ഒന്നാം നമ്പര്‍ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. എല്ലാവരും അവര്‍ക്കെതിരെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന സമയം.' ഹിര്‍വാനി പറയുന്നു.
ദിലീപ് വെങ്‌സര്‍ക്കാറിനു പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു ശാസ്ത്രി ടീമിനെ നയിച്ചത്. ആ പതിനാറു വിക്കറ്റുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് രണ്ടിന്നിങ്‌സുകളിലും വിവിയന്‍ റിച്ചാര്‍ഡ്‌സിനെ വീഴ്ത്താന്‍ കഴിഞ്ഞതാണെന്നും താരം പറഞ്ഞു. 68 റണ്‍സുമായി റിച്ചാര്‍ഡ്‌സ് ടീമിനെ കരകയറ്റാന്‍ ശ്രമിക്കവേയായിരുന്നു ഹിര്‍വാനി താരത്തെ വീഴ്ത്തിയത്.