'പോക്കറ്റില്‍ കുപ്പിവെള്ളവുമായി പൂജാര'; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

Last Updated:
രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍ മുന്നേറുകയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യന്‍ ടീം. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ പൃഥ്വി ഷായുടെയും അര്‍ദ്ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട തുടക്കം നേടിയത്.
സ്‌കോര്‍ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മത്രമുള്ളപ്പോള്‍ കെഎല്‍ രാഹുലിനെ നഷ്ടമായ ഇന്ത്യയെ പൂജാരയും ഷായും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. മത്സരം നടക്കുന്ന രാജ്‌കോട്ടില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ ചൂടിനെ മറികടക്കാന്‍ പോക്കറ്റില്‍ വെള്ളവുമായായിരുന്നു ഇന്ത്യന്‍ താരം പൂജാര ക്രീസില്‍ എത്തിയത്.
advertisement
ഓവറിനിടയില്‍ വെള്ളംകുടിക്കുന്നതിനു വേണ്ടിയായിരുന്നു താരം സ്വന്തം പോക്കറ്റില്‍ വെള്ളവുമായി മൈതാനത്ത് എത്തിയത്. വെള്ളവുമായി പുറത്ത് നിന്ന് ഒരാള്‍ ഗ്രൗണ്ടിലെത്തുമ്പോഴുണ്ടാകുന്ന സമയം ലാഭിക്കാനും ഇത് വഴി കഴിഞ്ഞു. സാധാരണഗതിയില്‍ ഓവറുകള്‍ക്കിടയിലെ സമയമാണ് താരങ്ങള്‍ ദാഹമകറ്റാന്‍ തെരഞ്ഞെടുക്കുന്നത്.
എന്നാല്‍ കനത്തചൂട് അനുഭവപ്പെടുമ്പോള്‍ ഇത് മതിയാകാതെ വരുമെന്നതിനാലാണ് പൂജാര സ്വയം വെള്ളവുമായെത്തിത്. മൈതാനത്ത് പോക്കറ്റില്‍ നിന്ന് വെള്ളം എടുത്ത് കുടിക്കുന്ന പൂജാരയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെ വീഡിയോ വൈറലാവുകയായിരുന്നു. നിരവധിപ്പേര്‍ താരത്തിന്റെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പോക്കറ്റില്‍ കുപ്പിവെള്ളവുമായി പൂജാര'; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
  • യുവതിയുടെ പഴ്സ് മോഷണം പോയതിൽ എസി കോച്ചിന്റെ ചില്ല് തകർത്തു, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

  • യുവതിയുടെ അടുത്ത് കുട്ടിയുണ്ടായിരുന്നും, ചില്ല് തകർത്തതിൽ യാത്രക്കാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും വീഡിയോയിൽ.

  • റെയിൽവേ ജീവനക്കാരുടെ സഹായം ലഭിക്കാത്തതിൽ നിരാശയായ യുവതി ട്രെയിൻ ജനാലയിൽ ദേഷ്യം തീർത്തു.

View All
advertisement