അരങ്ങേറ്റത്തിലെ വേഗതയേറിയ മൂന്നാം ടെസ്റ്റ് സെഞ്ച്വറി; പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം; റെക്കോര്‍ഡ് പുസ്‌കത്തില്‍ ഷായുടെ സ്ഥാനം ഇങ്ങിനെ
Last Updated:
രാജ്‌കോട്ട്: പൃഥ്വി ഷാ എന്ന പതിനെട്ടുകാരന്‍ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകളാണ്. അരങ്ങേറ്റ മത്സരത്തിലെ വേഗതയാര്‍ന്ന മൂന്നാമത്തെ സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ ഷാ കുറിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 99 പന്തുകളിലാണ് മൂന്നക്കം കണ്ടത്. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ഈ മുംബൈക്കാരന്‍. ലോക ക്രിക്കറ്റിലെ 106 ാം താരവും.
85 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ പേരിലാണ് അരങ്ങേറ്റത്തിലെ വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡ്. രണ്ടാം സ്ഥാനത്ത് 93 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടിയ ഡ്വെയ്ന്‍ സ്മിത്തും.
അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാകാനും ഷായ്ക്ക് ഇന്നത്തെ മത്സരത്തോടെ കഴിഞ്ഞു. 17 വര്‍ഷവും 61 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ച്വറി നേടിയ മൊഹമ്മദ് അഷ്‌റഫുള്‍ ആണ് പ്രായം കുറഞ്ഞ സെഞ്ച്വറി നേട്ടക്കാരന്‍.
advertisement
രണ്ടാം സ്ഥാനത്തുള്ള ഹാമില്‍ട്ടണ്‍ മസാകഡ്‌സ 17 വര്‍ഷവും 352 ദിവസവും പ്രായമുള്ളപ്പോളായിരുന്നു അരങ്ങേറ്റത്തിലെ സെഞ്ച്വറി കുറിച്ചത്. മൂന്നാം സ്ഥാനത്തുള്ള സലീം മാലിക് 18 വര്‍ഷവും 323 ദിവസവും പ്രായമുള്ളപ്പോഴും. ഇന്ന് അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായ്ക്ക് 18 വര്‍ഷവും 329 ദിവസവുമാണ് പ്രായം.
ഇന്ത്യക്കുവേണ്ടി സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. 17 വര്‍ഷവും 107 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ ആദ്യ സെഞ്ച്വറി. എന്നാല്‍ ഷായുടെ പ്രായമാകുമ്പോഴേക്കും മൂന്ന് സെഞ്ച്വറികള്‍ സച്ചിന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.
advertisement
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാത്തെ മുംബൈ താരവുമാണ് പൃഥ്വി ഷാ. 1992 ല്‍ ഈ നേട്ടം കൈവരിച്ച പ്രവീണ്‍ ആമ്രെയാണ് പട്ടികയിലെ ഒന്നാമന്‍. രണ്ടാം സ്ഥാനത്തുള്ളത് രോഹിത് ശര്‍മയും. 2013 ലായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി.
💯👏🙌
Take a bow, @PrithviShaw #INDvWI pic.twitter.com/3ttCamlAcl
— BCCI (@BCCI) October 4, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2018 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അരങ്ങേറ്റത്തിലെ വേഗതയേറിയ മൂന്നാം ടെസ്റ്റ് സെഞ്ച്വറി; പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം; റെക്കോര്‍ഡ് പുസ്‌കത്തില്‍ ഷായുടെ സ്ഥാനം ഇങ്ങിനെ