ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 29–ാം ഓവറിലായിരുന്നു സംഭവം. ഓവർ എറിയാനെത്തിയ നെതർലൻഡ്സ് പേസർ പോൾ വാൻ മീക്കരന്റെ കൈയിൽ നിന്നാണ് പന്ത് വഴുതിയത്. സ്ലോ ബൗണ്‍സർ എറിയാനുള്ള ശ്രമത്തിനിടെ മീക്കരന്റെകൈയിൽ നിന്നും വഴുതിയ പന്ത് പിച്ചിൽ കുത്തിയ ശേഷം ലെഗ് സൈഡ് ദിശയിലേക്ക് പോവുകയും പിച്ചിന് പുറത്തായി രണ്ടാമതും കുത്തി. അമ്പയർ ഇതോടെ നോ ബോൾ വിളിച്ചെങ്കിലും പന്തിനെ പിന്തുടർന്ന് ക്രീസിൽ നിന്നും ഇറങ്ങിവന്ന ബട്ട്ലർ ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ നേടുകയായിരുന്നു.
advertisement
മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം കേവല൦ 31 ഓവറുകൾക്കുള്ളിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നതോടെ മൂന്ന് മത്സര പരമ്പര തൂത്തുവാരുകയും ചെയ്തു. ഓപ്പണർ ജെയ്സൻ റോയിയുടെ സെഞ്ചുറിയും (101*) ബട്ട്ലറുടെ തകർപ്പൻ അർധസെഞ്ചുറിയുമാണ് (64 പന്തിൽ 86*) ഇംഗ്ലണ്ടിനെ അതിവേഗം ജയത്തിലേക്കെത്തിക്കാൻ സഹായിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 163 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.