ടോക്യോ ഒളിമ്പിക്സിലെ സുവർണ നേട്ടത്തിന് പിന്നാലെ നീരജിന് കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍, പ്രമുഖ വ്യക്തികൾ ഉൾപ്പെടെ വൻ തുകകളാണ് പാരിതോഷികമായി ലഭിച്ചത്. ഇതിന് പിന്നാലെ താരത്തിന്റെ ബ്രാൻഡ് വാല്യൂവിനും വലിയ വർധനവാണ് ഉണ്ടായത്.
ഒളിമ്പിക്സിന് ശേഷം പരസ്യങ്ങളിൽ അഭിനയിക്കുന്നതിനായി ഈടാക്കിയിരുന്ന തുകയിലും നീരജ് വർധനവ് വരുത്തിയിട്ടുണ്ട്. നിലവില്‍ ഒരു കോടിക്കും അഞ്ച് കോടി രൂപയ്ക്കും ഇടയിലാണ് താരത്തിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ഫീ. ഒളിമ്പിക്‌സിന് മുമ്പ് 15-25 ലക്ഷത്തിന് ഇടയിലായിരുന്നു ഇത്. ജെ എസ് ഡബ്ല്യു സ്പോര്‍ട്സ് ആണ് നീരജന്റെ എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍ കൈകാര്യം ചെയ്യുന്നത്.
advertisement
ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലും വൻ കുതിച്ചുകയറ്റം. പ്രശസ്ത റിസേർച്ച് കൺസൾട്ടൻസി സ്ഥാപനമായ YouGov SPORT ആണ് ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്.
ഇൻസ്റ്റാഗ്രാമിൽ ഫോളോവെഴ്സിന്റെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് നീരജിന് ഉണ്ടായത്. ഒളിമ്പിക്സിന് ശേഷം ഏകദേശം 2300 ശതമാനമാണ് നീരജിനെ പിന്തുടരുന്നവരുടെ എണ്ണത്തിലുണ്ടായ വർധന. നിലവിൽ 4.4 മില്യണ്‍ (44 ലക്ഷം) ആൾക്കാരാണ് നീരജിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
സ്വർണ മെഡൽ നേട്ടത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ നീരജ് ചോപ്രയെ മെൻഷൻ ചെയ്തുകൊണ്ട് 1.4 മില്യണ്‍ (14 ലക്ഷം) ആൾക്കാരാണ് നീരജ് ചോപ്രയെ മെൻഷൻ ചെയ്തുകൊണ്ട് 2.9 മില്യണ്‍ (29 ലക്ഷം) പോസ്റ്റുകളാണ് പങ്കുവെച്ചത്. ഇക്കാലയളവിൽ ചോപ്രയോളം ‘മെൻഷൻ’ ലഭിച്ച മറ്റൊരാളില്ല. ഇതിലൂടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ എന്നിവിടങ്ങളിലെ റീച്ച് 41.2 മില്യൺ (4.12 കോടി) ആയി. ഈ കണക്കുകളെല്ലാം കൂട്ടുമ്പോഴാണ് നീരജിന്റെ സോഷ്യല്‍ മീഡിയയിലെ മൂല്യം 428 കോടി രൂപയാകുന്നത്. സമൂഹമാധ്യമങ്ങളിലെ ഇന്ററാക്ഷന്‍സിലും റീച്ചിലും വലിയ നേട്ടം സ്വന്തമാക്കിയ താരം, ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ നീരജ് ഇതിനോടകം തന്നെ മറികടന്നിട്ടുണ്ട്.
കൂടാതെ, നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടുന്ന വീഡിയോ ട്വിറ്ററില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഒളിമ്പിക്സ് വീഡിയോയായി മാറി. ഒളിമ്പിക്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ഇത് പങ്കിടുകയുണ്ടായി. നീരജ് ചോപ്രയാണ് ഒളിമ്പിക്സിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രമായിരുന്നത്. അദ്ദേഹത്തിന്റെ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുകയും ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ധാരാളം ആള്‍ക്കാര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു.