• HOME
  • »
  • NEWS
  • »
  • sports
  • »
  • Neeraj Chopra | എന്‍ഡോഴ്‌സ്‌മെന്റ് പ്രതിഫലം ഉയര്‍ന്നത് 1000 ശതമാനം; വിരാട് കോഹ്ലിക്കൊപ്പം നീരജ് ചോപ്ര

Neeraj Chopra | എന്‍ഡോഴ്‌സ്‌മെന്റ് പ്രതിഫലം ഉയര്‍ന്നത് 1000 ശതമാനം; വിരാട് കോഹ്ലിക്കൊപ്പം നീരജ് ചോപ്ര

50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയില്‍ വാങ്ങുന്ന രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെയെല്ലാം നീരജ് ചോപ്ര ഇവിടെ മറികടന്നു.

Neeraj Chopra

Neeraj Chopra

  • Share this:
    എന്‍ഡോഴ്‌സ്‌മെന്റുകളില്‍ തന്റെ പ്രതിഫലം 1000 ശതമാനം വര്‍ധിപ്പിച്ച് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. നിലവില്‍ ഒരു കോടിക്കും അഞ്ച് കോടി രൂപയ്ക്കും ഇടയിലാണ് താരത്തിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ഫീ. ഒളിമ്പിക്‌സിന് മുമ്പ് 15-25 ലക്ഷത്തിന് ഇടയിലായിരുന്നു ഇത്.

    നിലവില്‍ വിരാട് കോഹ്ലി മാത്രമാണ് ഒരു കോടിക്കും അഞ്ച് കോടി രൂപയ്ക്കും ഇടയില്‍ എന്‍ഡോഴ്സ്മെന്റ് പ്രതിഫലം വാങ്ങുന്നത്. ഇവിടെ കോഹ്ലിക്ക് തൊട്ടു പിന്നില്‍ നില്‍ക്കുന്ന കായിക താരമായി നീരജ് ചോപ്ര മാറിയിരിക്കുന്നു. 50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയില്‍ വാങ്ങുന്ന രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെയെല്ലാം നീരജ് ചോപ്ര ഇവിടെ മറികടന്നു.

    മദ്യം, പുകയില ഉത്പന്നങ്ങള്‍ എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നീരജ് ചോപ്രയുടെ തീരുമാനം. ജെ എസ് ഡബ്ല്യു സ്പോര്‍ട്സ് ആണ് നീരജന്റെ എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍ കൈകാര്യം ചെയ്യുന്നത്. അടുത്ത പാരിസ് ഒളിമ്പിക്സ് വരെ നീണ്ടു നില്‍ക്കുന്ന എന്‍ഡോഴ്സ്മെന്റ് ഡീലുകളാണ് നീരജിന്റെ മുന്‍പില്‍ ഇപ്പോള്‍ വന്ന് നില്‍ക്കുന്നത്.

    നൈക്ക്, സ്പോര്‍ട്സ് ഡ്രിങ്ക് ഗറ്റോറാഡെ, എക്സോണ്‍മൊബില്‍, മസില്‍ബ്ലേസ് എന്നിവയുമായുള്ള നിലവിലുള്ള ഡീല്‍ തുക ഇനിയും ഉയരും. ആറ് ലക്ഷം ഫോളോവേഴ്സ് ആണ് നീരജിന് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്. സ്വര്‍ണ മെഡലിലേക്ക് എത്തിയതിന് പിന്നാലെ ഇന്‍സ്റ്റാ ഫോളോവേഴ്സ് ഒരു ദിവസം കൊണ്ട് 1.1 മില്യണ്‍ ആണ് കൂടിയത്.

    ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ മത്സരിച്ച ഒട്ടുമിക്കവാറും കായിക ഇനങ്ങളില്‍ സ്ത്രീകള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍, നീരജ് ചോപ്രയാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മൂന്നാമത്തെ അത്‌ലറ്റായി മാറിയത്. സൈക്കോം മീരാ ഭായ് ചാനു, പി വി സിന്ധു, ലോവ്ലിന ബോര്‍ഗോഹെയ്ന്‍, ബജ്‌റംഗ് പുനിയ, റാണി രാംപാല്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ അത്‌ലറ്റായി നീരജ് ചോപ്ര മാറി.

    കൂടാതെ, നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടുന്ന വീഡിയോ ട്വിറ്ററില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഒളിമ്പിക്സ് വീഡിയോയായി മാറി. ഒളിമ്പിക്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ഇത് പങ്കിടുകയുണ്ടായി. നീരജ് ചോപ്രയാണ് ഒളിമ്പിക്സിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രമായിരുന്നത്. അദ്ദേഹത്തിന്റെ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുകയും ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ധാരാളം ആള്‍ക്കാര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു.

    Read also: ARG vs BRA | അര്‍ജന്റീന കൃത്രിമം കാണിച്ചെന്ന് തെളിഞ്ഞാല്‍ ബ്രസീലിന് 3-0 വിജയം; മത്സരം ഇനി നടന്നേക്കില്ല

    നാലു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഈ കായിക മാമാങ്കം അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ ഇന്ത്യ തങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. നീരജ് ചോപ്രയുടെ ചരിത്ര സ്വര്‍ണം നേട്ടം ജന മനസ്സുകളില്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും.
    Published by:Sarath Mohanan
    First published: