Also Read- ‘രാ’ രാഹുൽ ദ്രാവിഡിന്റെ; ‘ചിൻ’ സച്ചിന്റെ; ഇംഗ്ലണ്ടിനെ വിറപ്പിച്ച ന്യൂസിലന്റ് താരത്തിന്റെ പേര് ഇങ്ങനെ
2019 ഫൈനലിലെ അതിക്രൂര തോൽവിക്ക് ന്യസീലൻഡ് പരിഹാരം കണ്ടു. ലോർഡ്സിലെ തോൽവി ഏൽപിച്ച മുറിവുണക്കാൻ 2 സെഞ്ചുറികൾ കൊണ്ട് ലേപനം. ആദ്യ ലോകകപ്പ് മത്സരം അവിസ്മരണീയമാക്കുകയായിരുന്നു ഡെവൺ കോൺവേയും രചിൻ രവീന്ദ്രയും. കോൺവേയുടെ 152 റൺസിന് മധുരക്കൂട്ടായി രചിന്റെ 123 റൺസും.
വിൽ യംഗിനെ രണ്ടാം ഓവറിൽ പുറത്താക്കിയത് മാത്രമുണ്ട് ഇംഗ്ലീഷ് ബൗളർമാർക്ക് ഓർമിക്കാൻ. മോശമല്ലാത്ത തുടക്കം കിട്ടിയിട്ടും അഹമ്മദാബാദിൽ ആടിയുലഞ്ഞ കപ്പലായിരുന്നു ഇംഗ്ലീഷ് സംഘം. ജോ റൂട്ടിന്റെയും ജോസ് ബട്ലറുടെയും മികവില്ലായിരുന്നുവെങ്കിൽ കയ്പേറിയേനെ ചാംപ്യൻ ടീമിന്റെ ആദ്യ മത്സരം.
77 റൺസെടുത്ത റൂട്ടും 43 റൺസെടുത്ത ബട്ലറും പിൻവാങ്ങിയതോടെ വമ്പനടികൾക്ക് മുതിരാതെ 282 റൺസിലേക്ക് നിരങ്ങിയെത്തുകയായിരുന്നു ഇംഗ്ലണ്ട്. മാറ്റ് ഹെൻറിയുടെ മൂന്ന് വിക്കറ്റിന് മാറ്റേറെ. സെഞ്ചുറിയും വിക്കറ്റും പോക്കറ്റിലാക്കിയ ഇന്ത്യൻ രക്തം രചിനാണ് കളിയിലെ കേമനുള്ള പുരസ്കാരം.