2022 ഫെബ്രുവരിയിൽ ബെയ്ജിംഗിൽ 139-ാമത് ഐഒസി സെഷനിൽ, നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം 2023 ലെ ഐഒസി സെഷന് ആതിഥേയത്വം വഹിക്കാൻ മുംബൈയ്ക്ക് മികച്ച സാധ്യത ഉണ്ടാക്കിയിരുന്നു, തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന് ഇതിനു വേണ്ടിയുള്ള ലേലത്തിൽ 99% വോട്ടുകളോടെ മികച്ച അംഗീകാരം ലഭിച്ചു.
2016 ൽ ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ അതിൽ അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ്. തുടർന്ന് ഒളിമ്പിക് പ്രസ്ഥാനത്തിന് ഇന്ത്യയുടെ സംഭാവന ശക്തിപ്പെടുത്തുന്നതിൽ ആഴത്തിലുള്ളതും അചഞ്ചലവുമായ പ്രതിബദ്ധത അവർ പ്രകടിപ്പിച്ചു.
advertisement
ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഐഒസിക്ക് പുതിയ കാഴ്ചപ്പാടും കഴിവുകളും കൊണ്ടുവരുന്നതിനായി അവരെ നിരവധി കമ്മീഷനുകളിലേക്ക് നിയമിച്ചു. ഒളിമ്പിക് ചാനൽ (2017- തുടരുന്നു), ഒളിമ്പിക് വിദ്യാഭ്യാസം (2017-തുടരുന്നു), സംസ്കാരവും ഒളിമ്പിക് പൈതൃകവും (2020-തുടരുന്നു ) . ഇന്ത്യയുടെ കായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഒളിമ്പിക് പ്രസ്ഥാനവുമായി ഇടപഴകുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ വിലമതിക്കാനാവാത്ത അന്താരാഷ്ട്ര അനുഭവം നേടാനും ഈ പാനലുകളിലെ അവരുടെ സാന്നിദ്ധ്യം ഇന്ത്യയെ പ്രാപ്തയാക്കി.
താഴെത്തട്ട് മുതൽ മേൽതട്ട് വരെയുള്ള കായികതാരങ്ങളെ ശാക്തീകരിക്കാൻ അവരുടെ അധ്യക്ഷതയിലെ റിലയൻസ് ഫൗണ്ടേഷനും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഫലമായി റിലയൻസ് ഫൗണ്ടേഷന്റെ 19 കായികതാരങ്ങളിൽ 11 പേരും ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടത്തിന്റെ 13% വരും. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടുകയും വെള്ളി മെഡൽ നേടിയ 10 മീറ്റർ എയർ പിസ്റ്റൾ വനിതാ ടീമിൽ അംഗവുമായ 17 കാരി പാലക് ഗുലിയ മുതൽ വെള്ളി മെഡലിനൊപ്പം 2024 പാരീസ് ഒളിമ്പിക്‌സിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച ലോവ്‌ലിന ബോർഗോഹെയ്‌നും കിഷോർ കുമാർ ജെനയും വരെ ഇതിൽ ഉണ്ട്.
ഫുട്ബോൾ, അത്‌ലറ്റിക്‌സ്, സ്‌കൂൾ, കോളേജ് സ്‌പോർട്‌സ് എന്നിവയിലുടനീളം ഒരു ലോകോത്തര കായിക ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ റിലയൻസ് ഫൗണ്ടേഷൻ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
അത് താഴെത്തട്ടിൽ സ്‌പോർട്‌സിനോടുള്ള അഭിനിവേശം പരിപോഷിപ്പിക്കൽ; സ്‌കൗട്ടിംഗിനും കായിക പ്രതിഭകളെ വികസിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കൽ; പരിശീലനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തൽ; ദേശീയ അന്തർദേശീയ അവസരങ്ങൾ നൽകൽ; എന്നിങ്ങനെ ആത്യന്തികമായി, അത്ലറ്റുകളുടെ പ്രകടനം വർധിപ്പിച്ച് അവരെ ആഗോള കായികരംഗത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ, ഒളിമ്പിക്‌സിലേക്കുള്ള എല്ലാ വഴികളിലും മികവ് പുലർത്താൻ സഹായിക്കുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ആരംഭകാലം മുതലുള്ള കായിക സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള 2.2 കോടി യുവാക്കളിൽ എത്തിയിട്ടുണ്ട്.
റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണെന്ന നിലയിൽ ഇന്ത്യയിലെ യുവജന കായികരംഗത്തെ പുരോഗതിക്ക് വേണ്ടി പോരാടിയ നിതാ അംബാനി ഈ ലേലത്തിലെ വിജയം ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകൾക്കുള്ള “സുപ്രധാന ചുവടുവെപ്പ്” എന്നാണ് വിശേഷിപ്പിച്ചത്.
“40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒളിമ്പിക്‌സ് മൂവ്‌മെന്റ് ഇന്ത്യയിൽ തിരിച്ചെത്തി. 2023 ൽ മുംബൈയിൽ ഐഒസി സെഷൻ ആതിഥേയത്വം വഹിക്കാനുള്ള ബഹുമതി ഇന്ത്യയെ ഏൽപ്പിച്ചതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകൾക്ക് ഒരു സുപ്രധാന സംഭവമാണ്. ഒപ്പം ഇത് ഇന്ത്യൻ കായികരംഗത്ത് ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുകയും ചെയ്യും,” മുംബൈയ്ക്ക് സ്ഥാനം സ്ഥിരീകരിച്ചപ്പോൾ അവർ പറഞ്ഞു.
റിലയൻസ് ഫൗണ്ടേഷനും നിതാ അംബാനിയും ഇന്ത്യയിലെ ഒളിമ്പിക്‌സ്, സ്‌പോർട്‌സ് പ്രസ്ഥാനത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങളെ മുംബൈ സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 12 ന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഐഒസി പ്രസിഡന്റ് തോമസ് ബാച്ചും പ്രകീർത്തിച്ചു
ഞാൻ ഐഒസി സഹപ്രവർത്തകയും എന്റെ സുഹൃത്തുമായ നിതാ അംബാനിക്കൊപ്പം റിലയൻസ് ഫൗണ്ടേഷനും കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കായികവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവർ നൽകുന്ന പരിപാടികളും സന്ദർശിച്ചു. റിലയൻസും അവരുടെ ടീമും അവിടെ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് വളരെ മതിപ്പുളവാക്കുന്നു, കാരണം ഈ കേന്ദ്രത്തിൽ ഇന്ത്യയിലുടനീളമുള്ള കുട്ടികൾ ഉണ്ടെന്ന് നിങ്ങൾ മനസിലാക്കണം. അവരിൽ ഏറെയും പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ളവരാണ്, ”ബാച്ച് പറഞ്ഞു.
“കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിന് ഒപ്പം അത്ലറ്റുകളാകാനുള്ള പരിശീലനവും നൽകുന്നു. ഇത് നമ്മുടെ ഒളിമ്പിക് മൂല്യങ്ങളെയും സമീപനത്തെയും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഒരു സ്വകാര്യ സ്ഥാപനമായ റിലയൻസ് ഫൗണ്ടേഷനാണ് ഇത് ചെയ്യുന്നതെന്ന് അറിയുന്നത് വളരെ ശ്രദ്ധേയവും പ്രോത്സാഹജനകവുമാണ്, ” ബാച്ച് വ്യക്തമാക്കി.