നാലു പതിറ്റാണ്ട് ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷന് ഇന്ത്യ വേദിയായതിൽ നിത അംബാനിയുടെ ഇടപെടൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ന്യൂഡല്‍ഹി ആതിഥേയത്വം വഹിച്ച1983-ലെ ഐഒസി സെഷന്റെ 86-ാമത് എഡിഷനാണ് ഇന്ത്യയില്‍ അവസാനമായി നടന്നത്
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 141-ാമത് സെഷന് മുംബൈ ആതിഥേയത്വം വഹിക്കും. 2023 ഒക്ടോബര്‍ 15 മുതല്‍ 17 വരെയാണ് സെഷന്‍ നടക്കുന്നത്.40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഒസി സെഷന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ന്യൂഡല്‍ഹി ആതിഥേയത്വം വഹിച്ച1983-ലെ ഐഒസി സെഷന്റെ 86-ാമത് എഡിഷനാണ് ഇന്ത്യയില്‍ അവസാനമായി നടന്നത്.
ഐഒസി സെഷനാണ് ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പ്രധാന ഘടകം, അതിനാല്‍ തന്നെ ഇത് മുംബൈയ്ക്കും ഇന്ത്യയ്ക്കും അഭിമാനകരമായ നേട്ടമാണ്. ഒളിമ്പിക് ചാര്‍ട്ടര്‍ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐഒസി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെ ഒളിമ്പിക്സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഐഒസി സെഷനാണ് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത്.
ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ഐഒസി സെഷന്‍ എത്തിയത് എങ്ങനെ?
ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയായ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം, 2022 ഫെബ്രുവരിയില്‍ ബെയ്ജിംഗില്‍ നടന്ന 139-ാമത് ഐഒസി സെഷനില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്ന് 99% വോട്ടുകള്‍ മുംബൈയ്ക്ക് അനുകൂലമായി ലഭിച്ചതോടെ, ഇതിന് അംഗീകാരം ലഭിച്ചു. ഒളിമ്പിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയും ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
advertisement
Also Read- അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി: പ്രസിഡന്റ് തോമസ് ബാച്ചിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്‍ ഇന്ത്യയില്‍ നടക്കുന്നത്, രാജ്യത്തെ കായികരംഗത്തെ ഒരു നാഴികക്കല്ലാണ്, കൂടാതെ ആഗോള കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ലോകോത്തര പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും ഇത് നിരവധി അവസരങ്ങള്‍ തുറന്നിടും.
നിത അംബാനിയുടെ ഇടപെടൽ
റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണെന്ന നിലയില്‍ ഇന്ത്യയിലെ യുവജന കായികരംഗത്തെ പുരോഗതിക്ക് വേണ്ടി പരിശ്രമിച്ച നിത അംബാനി, രാജ്യത്തുടനീളമുള്ള 2.15 കോടി യുവാക്കളിലേക്ക് ഫൗണ്ടേഷന്റെ കായിക സംരംഭങ്ങള്‍ എത്തിച്ചിരുന്നു, ഇതാണ്, നിത അംബാനി ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം. നിത അംബാനി വഴി ഐഒസി സെഷന്‍ ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
advertisement
Also Read- ഇന്ത്യയിലുട നീളം ഒളിമ്പിക് മൂല്യ വിദ്യാഭ്യാസം; IOC യും റിലയൻസ് ഫൗണ്ടേഷനും കരാറിൽ ഒപ്പുവെച്ചു
’40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഒസി സെഷന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 2023ല്‍ ഐഒസി സെഷന്‍ ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയെ തിരഞ്ഞെടുത്തതില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് നന്ദി രേഖപ്പെടുത്തുന്നു,’ മുംബൈ തിരഞ്ഞെടുത്തതായി സ്ഥിരീകരിച്ചപ്പോള്‍ നിതാ അംബാനി പറഞ്ഞു. ഇത് ഇന്ത്യയുടെ ഒളിമ്പിക് അഭിലാഷത്തിന് ഒരു സുപ്രധാന പങ്കുവഹിക്കുകയും, ഇന്ത്യന്‍ കായികരംഗത്ത് ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
advertisement
‘ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്‌പോര്‍ട്സ് എല്ലായ്‌പ്പോഴും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വിളക്കായിരുന്നു,’ നിത അംബാനി പറഞ്ഞു. ‘ഞങ്ങള്‍ ഇന്ന് ലോകത്തിലെ കൂടുതല്‍ യുവത്വമുള്ള രാജ്യങ്ങിലൊന്നാണ്, ഇന്ത്യയിലെ യുവാക്കള്‍ ഒളിമ്പിക്സിന്റെ മാന്ത്രികത നേരിട്ട് അനുഭവിക്കുന്നതില്‍ ഞാന്‍ ആവേശഭരിതയാണ്. ഈ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും, വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുക എന്നത് ഞങ്ങളുടെ സ്വപ്നമാണ്!’ നിത അംബാനി പറഞ്ഞു.
അടുത്തിടെ സിഎന്‍ബിസി ടിവി-18-ന് നല്‍കിയ അഭിമുഖത്തില്‍, ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്, ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്യം വഹിക്കുമോയെന്ന ചോദ്യത്തിന്, ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
advertisement
‘അത് ഇന്ത്യയുടെ കാര്യമാണ്. ഞങ്ങളിലേക്കുള്ള വാതിലുകള്‍ വിശാലമായി തുറന്നിരിക്കുന്നു, ഇന്ത്യയ്ക്ക് ഒളിമ്പിക് പ്രസ്ഥാനത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ കഴിയും, തീര്‍ച്ചയായും ഇത് വളരെ സ്വാഗതാര്‍ഹമാണ്. ‘എന്നാണ് ബാച്ച് പറഞ്ഞത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 11, 2023 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
നാലു പതിറ്റാണ്ട് ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷന് ഇന്ത്യ വേദിയായതിൽ നിത അംബാനിയുടെ ഇടപെടൽ