TRENDING:

അവസാന മിനിട്ടിലെ അത്ഭുത ഗോള്‍, മെസിയെ മറികടന്ന ഗോള്‍ വേട്ട; ജര്‍മനിയില്‍ സൂപ്പര്‍ സ്റ്റാറായി മുന്‍ ബാഴ്‌സ താരം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മ്യൂണിക്ക്: ബാഴ്‌സലോണയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലെത്തിയ സ്പാനിഷ് താരം പാക്കോ അല്‍ക്കാസര്‍ അത്ഭുത പ്രകടനം തുടരുന്നു. ബാഴ്‌സയില്‍ മെസിയുടെ പ്രതാപത്തിനു കീഴില്‍ സൈഡ് ബെഞ്ചിലിരുന്ന് മടുത്ത താരം ഡോര്‍ട്ട്മുണ്ടിലെത്തി മെസിയെ വെല്ലുന്ന പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.
advertisement

'രാജകീയ വിടവാങ്ങല്‍'; സെഞ്ച്വറിയോടെ കളിമതിയാക്കി ക്രിസ് ഗെയ്ല്‍

ജര്‍മന്‍ ക്ലബ്ബിലും പകരക്കാരന്റെ വേഷത്തിലാണ് ബൂട്ട് കെട്ടുന്നതെങ്കിലും ചുരുങ്ങിയ നിമിഷത്തിനുള്ളില്‍ മികച്ച റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് അല്‍ക്കാസര്‍ നേടിയത്. അതും വെറും 81 മിനിട്ട് കളത്തില്‍ ചെലവഴിച്ച്.

ഇന്നലെ ബുണ്ടസ് ലിഗയില്‍ ഒഗസ്ബര്‍ഗിനെതിരേ അവസാന നിമിഷം നേടി സൂപ്പര്‍ ഗോളുള്‍പ്പെടെയാണ് താരത്തിന്റെ ആറു ഗോള്‍ നേട്ടം. അവസാന നിമിഷത്തിലെ ഫ്രീകിക്ക് ഗോളുള്‍പ്പെടെ ഹാട്രിക്ക് പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ടീം സ്‌കോര്‍ 3-3 ല്‍ നില്‍ക്കവേയായിരുന്നു അല്‍ക്കാസര്‍ ഫ്രീകിക്കിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ 59 ാം മിനിട്ടില്‍ കളത്തിലിറങ്ങിയ ശേഷമായിരുന്നു അല്‍ക്കാസറിന്റെ ഹാട്രിക്.

advertisement

'മുന്നൂറ് ഏകദിനം കളിച്ചവനാ, എനിക്ക് ഭ്രാന്താണെന്നാണോ'; നിയന്ത്രണം നഷ്ടപ്പെട്ട ധോണി; ക്യാപ്റ്റന്‍ കൂളിന്റെ കൂളല്ലാത്ത അഞ്ച് നിമിഷങ്ങള്‍

മൂന്ന് മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ താരം ബുണ്ടസ് ലിഗ ഗോള്‍ സ്‌കോര്‍ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍. 81 മിനിട്ടില്‍ താരം 3 ഗോളുകള്‍ നേടിയപ്പോള്‍ മറുവശത്ത് ലാ ലിഗയില്‍ മെസി സീസണില്‍ 575 മിനിട്ടാണ് കളത്തിലിറങ്ങിയത്. നേടിയതാകട്ടെ വെറും അഞ്ച് ഗോളുകളും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
അവസാന മിനിട്ടിലെ അത്ഭുത ഗോള്‍, മെസിയെ മറികടന്ന ഗോള്‍ വേട്ട; ജര്‍മനിയില്‍ സൂപ്പര്‍ സ്റ്റാറായി മുന്‍ ബാഴ്‌സ താരം