'മുന്നൂറ് ഏകദിനം കളിച്ചവനാ, എനിക്ക് ഭ്രാന്താണെന്നാണോ'; നിയന്ത്രണം നഷ്ടപ്പെട്ട ധോണി; ക്യാപ്റ്റന്‍ കൂളിന്റെ കൂളല്ലാത്ത അഞ്ച് നിമിഷങ്ങള്‍

Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി ക്യാപ്റ്റന്‍ കൂളെന്നാണ് അറിയപ്പെടുന്നത്. കളത്തില്‍ ആത്മ നിയന്ത്രണം നഷ്ടപ്പെടാതെ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിനാലാണ് ധോണിയെ ക്രിക്കറ്റ് ലോകം ക്യാപ്റ്റന്‍ കൂളെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ധോണിയും നിയന്ത്രണം വിട്ട പല നിമിഷങ്ങളും ക്രിക്കറ്റ് ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇതില്‍ അധികവും സഹതാരങ്ങളോടും ആയിരുന്നു. അത്തരത്തിലുള്ള അഞ്ച് നിമിഷങ്ങള്‍ പരിശോധിക്കാം.
1. 2017 ലെ ഇന്ത്യ - ശ്രീലങ്ക രണ്ടാം ടി 20
ധോണിയുടെ ചീത്തവിളി കൂടുതല്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ളത് യുവതാരം കുല്‍ദീപ് യാദവിനാണ്. തന്നോട് ധോണി 2017 ലെ ഇന്ത്യ - ശ്രീലങ്ക രണ്ടാം ടി 20 മത്സരത്തിനിടെ നിയന്ത്രണം വിട്ട് പെരുമാറിയതിനെക്കുറിച്ച് കുല്‍ദീപ് ഒരു അഭിമുഖത്തിലാണ് സംസാരിച്ചത്. ചെറിയ ഗ്രൗണ്ടില്‍ ലങ്കന്‍ താരങ്ങള്‍ കുല്‍ദീപിനെ നിരന്തരം സിക്‌സര്‍ പറത്തിയപ്പോഴായിരുന്നു സംഭവം നടക്കുന്നത്.
advertisement
ധോണി ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുല്‍ദീപ് അത് നിരസിക്കുകയായിരുന്നു. ഉടന്‍ ദേഷ്യപ്പെട്ട ധോണി 'എനിക്ക് ഭ്രാന്താണെന്നാണോ നീ കരുതുന്നത്. 300 ഏകദിനം കളിച്ചവനാണ് താനെന്ന്' പറയുകയായിരുന്നു. ഫീല്‍ഡ് മാറ്റത്തിനുശേഷം കുല്‍ദീപിന് വിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു.
2. 2015 ഇന്ത്യാ- ബംഗ്ലാദേശ്
ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരത്തില്‍ അധികമാരും മറക്കാത്ത നിമിഷമാകും ബംഗ്ലാ ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ തോളുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന ധോണിയുട ദൃശ്യം. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ തുടര്‍ച്ചയായി ബംഗ്ലാ ബൗളര്‍ തടസം നിന്നതോടെയാണ് ധോണി താരത്തെ തട്ടിത്തെറിപ്പിച്ചത്.
advertisement
താഴെ വീണ് പരിക്കേറ്റ റഹ്മാന്‍ കളം വിടുകയും ചെയ്തിരുന്നു. മത്സരശേഷം ഇരുതാരങ്ങള്‍ക്കും പിഴ ലഭിക്കുകയും ചെയ്തു.
3. ഇന്ത്യാ- ഓസീസ് സിബി സീരിസ് 2012
ധോണി അമ്പയറുമായി തര്‍ക്കിക്കുന്ന അപൂര്‍വ നിമിഷത്തിനായിരുന്നു മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 29 ാം ഓവറില്‍ റെയ്‌നയുടെ പന്തില്‍ മെക്കല്‍ ഹസിയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചതോടെ ഹസി പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.
advertisement
എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ബില്ലി ബൗഡന്‍ ഹസിയെ തിരികെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ധോണി അമ്പയറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തേര്‍ഡ് അമ്പയര്‍ തെറ്റായി ബട്ടണ്‍ അമര്‍ത്തിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
4. ഇന്ത്യാ -സൗത്താഫ്രിക്ക 2018
ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയുമായി നടന്ന ടി 20 മത്സരത്തിനിടെയായിരുന്നു സംഭവം. മിഡില്‍ ഓവറില്‍ തകര്‍ന്ന ഇന്ത്യയെ മനീഷ് പാണ്ഡെയും ധോണിയും ചേര്‍ന്ന് കരകയറ്റാന്‍ ആരംഭിച്ചു. മത്സരത്തിന്റെ അവസാന ഓവറില്‍ രണ്ട് ഓടാന്‍ അവസരമുണ്ടായിട്ടും മനീഷ് പാണ്ഡെ സിംഗിളെടുത്തതാണ് ധോണിയെ ചൊടിപ്പിച്ചത്. അടുത്ത അഞ്ച് ബോളുകള്‍ നേരിട്ട ധോണി 17 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
advertisement
5. ഏഷ്യാകപ്പ്, ഇന്ത്യാ- അഫ്ഗാനിസ്താന്‍
ധോണി 200 ാം തവണ ഇന്ത്യന്‍ നായകനായ മത്സരത്തിലായിരുന്നു ഏറ്റവും ഒടുവില്‍ താരം ആത്മനിയന്ത്രണം വിട്ട് പെരുമാറിയത്. മത്സരത്തില്‍ കുല്‍ദീപ് യാദവ് നിരന്തരം ഫീല്‍ഡ് ചെയിഞ്ച് ആവശ്യപ്പെട്ടപ്പോള്‍ നീ ബോള്‍ ചെയ്യുന്നോ അതോ ബൗളറെ മാറ്റണോ എന്ന് ചോദിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മുന്നൂറ് ഏകദിനം കളിച്ചവനാ, എനിക്ക് ഭ്രാന്താണെന്നാണോ'; നിയന്ത്രണം നഷ്ടപ്പെട്ട ധോണി; ക്യാപ്റ്റന്‍ കൂളിന്റെ കൂളല്ലാത്ത അഞ്ച് നിമിഷങ്ങള്‍
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement