'രാജകീയ വിടവാങ്ങല്‍'; സെഞ്ച്വറിയോടെ കളിമതിയാക്കി ക്രിസ് ഗെയ്ല്‍

Last Updated:
ജമൈക്ക: വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തന്റെ തനതു ശൈലിയില്‍ വെടിക്കെട്ട് സെഞ്ച്വറി പ്രകടനവുമായാണ് താരം ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും വിടവാങ്ങിയത്. ജമൈക്കയ്ക്കായി ഫൈനല്‍ മത്സരത്തിനിറങ്ങിയ ഗെയ്ല്‍ ബാര്‍ബഡോസിനെതിരെയായിരുന്നു സെഞ്ച്വറി നേടിയത്.
അവസാന മത്സരത്തില്‍ ജമൈക്കന്‍ ടീമിനെ നയിച്ചതും ഗെയിലായിരുന്നു. 114 പന്തുകളില്‍ നിന്ന് 122 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. കരീബിയന്‍ സീനിയര്‍ താരത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 33 റണ്‍സിനാണ് ജമൈക്ക ബാര്‍ബഡോസിനെ മറികടന്നത്.
മത്സരശേഷം തന്നെ അവസാന മത്സരത്തില്‍ നായകനായി തെരഞ്ഞെടുത്ത സഹതാരങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കാനും ഗെയില്‍ മറന്നില്ല. മത്സരത്തില്‍ ടോസ് നേടിയ ബാര്‍ബഡോസ് ജമൈക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചാന്ദ്വിക്കിനെയും ബ്ലാക്ക്‌വുഡിനെയും തുടക്കത്തിലെ നഷ്ടമായ ടീം തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു 'യൂണിവേഴ്‌സല്‍ ബോസ്' രക്ഷകനായി അവതരിച്ചത്.
advertisement
സഹതാരം ആന്ദ്രെയുമായി (48) ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടും താരം സൃഷ്ടിച്ചു. പത്ത് ഫോറുകളുടെയും എട്ട് പടുകൂറ്റന്‍ സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ഗെയിലിന്റെ ഇന്നിങ്‌സ്. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച പുരസ്‌കാരം വിന്‍ഡീസ് സീനിയര്‍ താരത്തെ തേടിയെത്തി.
354 ലിസ്റ്റ് എ ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 12, 436 റണ്‍സ് നേടിയിട്ടുണ്ട്. വിന്‍ഡീസിനായ് 284 ഏകദിനങ്ങളില്‍ നിന്ന് 23 സെഞ്ച്വറികളോടെ 9,727 റണ്‍സും താരം നേടിയിട്ടുണ്ട്. 2019 ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'രാജകീയ വിടവാങ്ങല്‍'; സെഞ്ച്വറിയോടെ കളിമതിയാക്കി ക്രിസ് ഗെയ്ല്‍
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement