ഡീഗോ മറഡോണയുടെ മരണ വാർത്ത പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിൽ പെലെ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണിത്. ലോകം ആരാധനയോടെ ഉറ്റുനോക്കിയ ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങൾ. ഏറ്റവും കുറഞ്ഞ വാക്കിൽ വേദന ഉള്ളിലൊതുക്കി പെലെ ഡീഗോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഡീഗോ മറഡോണ(60) അന്തരിച്ചത്. കഴിഞ്ഞ മാസമായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൽ ലോകം ആഘോഷിച്ചത്. ഇതിന് പിന്നാലെ രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
ഡീഗോ അർമാൻഡോ മറഡോണ 1960 ഒക്ടോബർ 30ന് ബ്യൂണസ് അയേഴ്‌സിൽ ജനിച്ചു. ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിട്ടു.
You may also like:മറഡോണ കളിക്കളത്തിന് പുറത്തും വിപ്ലവകാരി
ഫുട്ബോൾ ലോകത്തെ പ്രമുഖരെല്ലാം മറഡോണയുടെ വേർപാടിൽ വേദനയും ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്.
'ഫുട്ബോൾ ലോകത്തിനും അർജന്റീനയ്ക്കും ഇത് വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡീഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഈ നിമിഷം ഞാൻ ഓർത്തുപോകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എന്റെ അനുശോചനം അർപ്പിക്കുന്നു'- മെസിയുടെ വാക്കുകൾ.
'എന്റെ സുഹൃത്തിനും ലോകം ശാശ്വതനായ ഒരു പ്രതിഭയ്ക്കും അന്ത്യയാത്ര പറയുകയാണ്. ഒരുപാട് നേരത്തേ നിങ്ങൾ യാത്ര പറഞ്ഞു, പക്ഷേ, താങ്കൾ സൃഷ്ടിച്ച മാന്ത്രികതയും ഇതിഹാസവും ഒരിക്കലും മാഞ്ഞു പോകില്ല' . ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചു.