'അദ്ദേഹം നമ്മളെ വിട്ടുപോകുന്നില്ല, കാരണം ഡീഗോ അനശ്വരനാണ്'; മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലയണൽ മെസി
ഫുട്ബോൾ ലോകത്തിനും അർജന്റീനയ്ക്കും ഇത് വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്- മെസി കുറിച്ചു.

News18 Malayalam
- News18 Malayalam
- Last Updated: November 26, 2020, 7:29 AM IST
ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് അർജന്റൈൻ സൂപ്പർതാരം ലയണൽ മെസി. സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് മെസി ഇതിഹാസ താരത്തിന് ആദരാഞ്ജലി അർപ്പിച്ചത്. 'ഫുട്ബോൾ ലോകത്തിനും അർജന്റീനയ്ക്കും ഇത് വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡീഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഈ നിമിഷം ഞാൻ ഓർത്തുപോകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എന്റെ അനുശോചനം അർപ്പിക്കുന്നു'- മെസി ഫേസ്ബുക്കിൽ കുറിച്ചു.
Also Read- ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയും മറഡോണയുടെ മരണത്തിൽ പ്രതികരിച്ചിരുന്നു. ‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്ന ഒരൊറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയാണ് ഡീഗോ മറഡോണ വിടവാങ്ങിയത്. രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
Also Read- മറഡോണ കളിക്കളത്തിന് പുറത്തും വിപ്ലവകാരി
ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിടുന്നു. തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ പുതിയ ചരിത്രമെഴുതിയ ഫുട്ബോളറാണ്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചു. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടി. ആ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കി.
Also Read- ലോകം കാലിൽ ചേർത്തോടിയ ഇതിഹാസം
ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.
Also Read- ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
Also Read- മറഡോണ കളിക്കളത്തിന് പുറത്തും വിപ്ലവകാരി
View this post on Instagram
ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിടുന്നു. തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ പുതിയ ചരിത്രമെഴുതിയ ഫുട്ബോളറാണ്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി.
RIP Diego Maradona. 🙏 pic.twitter.com/9u26OkQ4fd
— Leo Messi 🔟 (@WeAreMessi) November 25, 2020
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചു. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടി. ആ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കി.
Also Read- ലോകം കാലിൽ ചേർത്തോടിയ ഇതിഹാസം
Goodbye Legend 💔😢 pic.twitter.com/CrHwinD0GL