സ്റ്റേഡിയത്തിൽ വിസിൽ നിരോധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അത്തരത്തിലുള്ള യാതൊരു നിരോധനവും നിലവിലില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി. ചില കാണികൾ പോലീസ് വിസിലുകൾ പിടിച്ചെടുക്കുന്നത് കണ്ടതായി അവകാശപ്പെട്ടിരുന്നു. എന്നാൽ മറ്റുചിലർ സ്റ്റേഡിയത്തിനുള്ളിൽ നിരവധി പേർ വിസിൽ ഉപയോഗിക്കുന്നത് കണ്ടതായും പറഞ്ഞു. സ്റ്റേഡിയത്തിന് സമീപമുള്ള വാലാജ റോഡിൽ ജേഴ്സിയും വിസിലും വിൽക്കുന്ന കച്ചവടക്കാർ തങ്ങളോട് പോലീസ് വിൽപന തടഞ്ഞിട്ടില്ലെന്നും ആരാധകർ വിസിലുമായി സ്റ്റേഡിയത്തിലേക്ക് കടക്കുന്നത് കണ്ടതായും പറഞ്ഞെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
advertisement
അതേസമയം സ്റ്റേഡിയത്തിലെ ഗേറ്റ് 14-ന് സമീപം ഒരു കോൺസ്റ്റബിൾ പ്രായമായ ഒരാളുടെ പക്കൽ നിന്നും വിസിൽ പിടിച്ചെടുക്കുന്നത് കണ്ടുവെന്ന് കാണകളിൽ ഒരാൾ അവകാശപ്പെട്ടു. അതേസമയം തന്റെ മകനെ വിസിൽ കൊണ്ടുപോകാൻ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. വിസിലുകൾ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും രാഷ്ട്രീയ കൊടികളും ബാനറുകളും ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രമേ പരിശോധിച്ചിട്ടുള്ളൂവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
