സ്‌കോര്‍ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മത്രമുള്ളപ്പോള്‍ കെഎല്‍ രാഹുലിനെ നഷ്ടമായ ഇന്ത്യയെ പൂജാരയും ഷായും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. മത്സരം നടക്കുന്ന രാജ്‌കോട്ടില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ ചൂടിനെ മറികടക്കാന്‍ പോക്കറ്റില്‍ വെള്ളവുമായായിരുന്നു ഇന്ത്യന്‍ താരം പൂജാര ക്രീസില്‍ എത്തിയത്.
ഓവറിനിടയില്‍ വെള്ളംകുടിക്കുന്നതിനു വേണ്ടിയായിരുന്നു താരം സ്വന്തം പോക്കറ്റില്‍ വെള്ളവുമായി മൈതാനത്ത് എത്തിയത്. വെള്ളവുമായി പുറത്ത് നിന്ന് ഒരാള്‍ ഗ്രൗണ്ടിലെത്തുമ്പോഴുണ്ടാകുന്ന സമയം ലാഭിക്കാനും ഇത് വഴി കഴിഞ്ഞു. സാധാരണഗതിയില്‍ ഓവറുകള്‍ക്കിടയിലെ സമയമാണ് താരങ്ങള്‍ ദാഹമകറ്റാന്‍ തെരഞ്ഞെടുക്കുന്നത്.
'മിന്നും താരമായി പൃഥ്വി'; അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി പതിനെട്ടുകാരന്‍
എന്നാല്‍ കനത്തചൂട് അനുഭവപ്പെടുമ്പോള്‍ ഇത് മതിയാകാതെ വരുമെന്നതിനാലാണ് പൂജാര സ്വയം വെള്ളവുമായെത്തിത്. മൈതാനത്ത് പോക്കറ്റില്‍ നിന്ന് വെള്ളം എടുത്ത് കുടിക്കുന്ന പൂജാരയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെ വീഡിയോ വൈറലാവുകയായിരുന്നു. നിരവധിപ്പേര്‍ താരത്തിന്റെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.