'മിന്നും താരമായി പൃഥ്വി'; അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി പതിനെട്ടുകാരന്‍

Last Updated:
രഞ്ജി ട്രോഫിയിലും ദുലിപ് ട്രോഫിയിലും അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമെന്ന പകിട്ടോടെ ആദ്യ ടെസ്റ്റിനിറങ്ങിയ പൃഥ്വി തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ച്വറി നേടുകയായിരുന്നു. 15 ഫോറുകളുടെ അകമ്പടിയോടെയാണ് സെഞ്ച്വറി നേട്ടം. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന റെക്കോര്‍ഡും പൃഥ്വി സ്വന്തമാക്കി.
advertisement
ഈ വര്‍ഷം മെയ് 11 ന് അയര്‍ലാന്‍ഡിന്റെ കെവിന്‍ ഒബ്രയാനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അവസാനമായി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയത്. പാകിസ്താനെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. അവസാനമായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം രോഹിത് ശര്‍മായിരുന്നു. 2013 ല്‍ വിന്‍ഡീസിനെതിരെ തന്നെയായിരുന്നു രോഹിതിന്റെ സെഞ്ച്വറി.
85 പന്തില്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ പേരിലായിരുന്നു അരങ്ങേറ്റത്തിലെ വേഗതയേറിയ സെഞ്ച്വറി. 2013 ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ധവാന്‍ റെക്കോര്‍ഡ് കുറിച്ചത്.
സ്‌കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഷായും പൂജാരയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 173 ന് ഒന്ന് എന്ന നിലയിലാണ്. പൂജാര 67 റണ്‍സാണ് നേടിയിരിക്കുന്നത്.
advertisement
ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 293 ാം താരമായാണ് പൃഥ്വി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്പത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിന്‍ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും അതില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്.
advertisement
ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളില്‍ നിന്നും നേടിയത്. 1418 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച പൃഥ്വി ഷാ ടീമിനെ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മിന്നും താരമായി പൃഥ്വി'; അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി പതിനെട്ടുകാരന്‍
Next Article
advertisement
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement