ഫൈനലിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തുമ്പോൾ മുന്നിൽ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ് മെസി എന്ന മാന്ത്രികൻ. ഫൈനലിൽ പെനാൽറ്റി ഉൾപ്പെടെ രണ്ടു ഗോളുകൾ അർജന്‍റീനയ്ക്കായി നേടി. ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും റെക്കോർഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിച്ചത്.
Also Read-പെനാല്‍റ്റി ഷൂട്ടൗട്ടിൽ അർജന്റീന ലോകചാമ്പ്യന്മാർ
ലൂസൈലിൽ നിറഞ്ഞുനിന്ന ആരാധക വൃന്ദത്തിന് മുന്നിൽ പൊന്നിൻ കപ്പിൽ മുത്തമിടുമ്പോള്‍ ഒരു ജനതയുടെ വികാരമാണ് പൂത്തലഞ്ഞത്. 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റൊസാരിയോ തെരുവുകളിലേക്ക് ആ ലോകകപ്പ് എത്തുന്നു.
advertisement
മത്സരത്തിന്‍റെ തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമാണ് അർജന്‍റീനയ്ക്ക് ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.
Also Read-ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി; ആറു ഗോളിൽ നാലും പെനാല്‍റ്റി
അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിൽ അർജന്റീന ലോകചാമ്പ്യന്മാർ. 4-3 എന്ന സ്കോറിനാണ് അർജന്‍റീന ഷൂട്ടൌട്ടിൽ വിജയിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി മെസി, ഡിബാല, പർഡേസ്, മോണ്ടിയൽ എന്നിവർ ലക്ഷ്യം കണ്ടു.