ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി; ആറു ഗോളിൽ നാലും പെനാല്‍റ്റി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
35കാരനായ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്ത് നിറഞ്ഞാടുന്ന കാഴ്ചയാണ് ഈ ലോകകപ്പിൽ കാണാൻ കഴിഞ്ഞത്.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫഐനല്‍, ഫൈനല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി. ഈ ലോകകപ്പിൽ മെസി അപകടകാരിയാകുമെന്നുള്ള പ്രവചനങ്ങൾ ആദ്യം മുതലേ ഉയർന്നു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും സൗദിയുമായുള്ള പരാജയമൊഴിച്ചാൽ മെസി മിന്നും ഫോമിലാണ്,.
35കാരനായ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്ത് നിറഞ്ഞാടുന്ന കാഴ്ചയാണ് ഈ ലോകകപ്പിൽ കാണാൻ കഴിഞ്ഞത്. ഫൈനലിൽ ഒരു ഗോൾ കൂടി നേടിയതോടെ ഗോൾഡൻ ബൂട്ടിൽ മുന്നിലേക്ക് മെസി എത്തി. മെസിക്ക് പിന്നിൽ ഫ്രാൻസ് സൂപ്പർ താരം എംബാപ്പെയാണ്. ആറു ഗോളുകൾ നേടിയാണ് മെസി ഗോൾഡൻ ബൂട്ട് പട്ടികയിൽ രണ്ടാമനായുണ്ട്. ഖത്തറിൽ നേടിയ ആറു ഗോളുകളില്‍ നാലും പെനാല്‍റ്റിയാണ്.
സൗദി അറേബ്യക്കെതിരെ തോറ്റ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. പിന്നീട് മെക്‌സികോയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും ഗോള്‍ നേടി. പോളണ്ടിനെതിരെ ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ മെസിക്ക് കഴിഞ്ഞില്ലായിരുന്നു.
advertisement
പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ, ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ്, സെമിയില്‍ ക്രൊയേഷ്യ, ഫൈനലില്‍ ഫ്രാന്‍സ് എന്നിവര്‍ക്ക് എതിരെ മെസി അർജന്റീനയ്ക്കായി വലകുലുക്കി. ഫൈനലിൽ ഫ്രാൻസിനെതിരെ പോരാടുമ്പോൾ ലോകകപ്പ് നേടിക്കൊണ്ടുള്ള പടിയിറക്കമാണ് താരം ആഗ്രഹിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി; ആറു ഗോളിൽ നാലും പെനാല്‍റ്റി