TRENDING:

'അയ്യേ ചമ്മീ'; 97 ല്‍ നില്‍ക്കെ സെഞ്ച്വറി ആഘോഷവുമായി രഹാനെ; അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ നൈസായി കളി തുടങ്ങി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ദേവ്ധര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സി ടീം മുത്തമിട്ടിരിക്കുകയാണ്. നായകന്‍ അജിങ്ക്യാ രഹാനെയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് സി ടീം കിരീടം നേടിയത്. രഹനെയുടെയും ഇഷാന്‍ കിഷന്റെയും സെഞ്ച്വറി മികവില്‍ നിശ്ചിത 50 ഓഴറില്‍ 352 റണ്‍സായിരുന്നു സി ടീം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബി ടീം ശ്രേയസ് അയ്യരുടെ സെഞ്ച്വറി മികവില്‍ പൊരുതി നോക്കിയെങ്കിലും 323 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു.
advertisement

മത്സരത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഉനായകന്‍ കൂടിയായ രഹാനെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 156 പന്തുകളില്‍ നിന്ന് 144 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ സെഞ്ച്വറി നേടുന്നതിനു മുമ്പ് താരത്തിനു സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം. വ്യക്തിഗത സ്‌കോര്‍ 97 ല്‍ നിക്കുമ്പോളാണ് രഹാനെ സെഞ്ച്വറി ആഘോഷിച്ചത്.

ധോണിയെ തോല്‍പ്പിക്കും ഈ ഹെലികോപ്ടര്‍ ഷോട്ട്; ദേവ്ധര്‍ ട്രോഫിയില്‍ കിടിലന്‍ പ്രകടനവുമായി സൂര്യകുമാര്‍

advertisement

ഗ്രൗണ്ട് സ്‌കോര്‍ ബോര്‍ഡില്‍ വന്ന പിഴവായിരുന്നു താരത്തെ കുഴക്കിയത്. രഹാനെ 97 റണ്‍സ് നേടിയപ്പോള്‍ ഗ്രൗണ്ടിലെ സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഉടന്‍ താരം സഹതാരങ്ങളെയും കാണികളെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഗ്യാലറിയില്‍ നിന്ന് സഹതാരങ്ങള്‍ നായകനെ എഴുനേറ്റ് നിന്ന് അഭിനന്ദിച്ചെങ്കിലും പിഴവ് മനസിലായതോടെ മൂന്ന റണ്‍സ് കൂടി വേണമെന്ന് ആഗ്യം കാണിക്കുകയും ചെയ്തു.

'സൂപ്പര്‍മാനായി ഹിറ്റ്മാന്‍'; സ്ലിപ്പില്‍ അത്ഭുത ക്യാച്ചുമായി രോഹിത്; വീഡിയോ

advertisement

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അയ്യേ ചമ്മീ'; 97 ല്‍ നില്‍ക്കെ സെഞ്ച്വറി ആഘോഷവുമായി രഹാനെ; അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ നൈസായി കളി തുടങ്ങി