ധോണിയെ തോല്‍പ്പിക്കും ഈ ഹെലികോപ്ടര്‍ ഷോട്ട്; ദേവ്ധര്‍ ട്രോഫിയില്‍ കിടിലന്‍ പ്രകടനവുമായി സൂര്യകുമാര്‍
Last Updated:
ന്യൂഡല്‍ഹി: ലോക ക്രിക്കറ്റില്‍ ഹെലികോപ്ടര്‍ ഷോട്ടുമായി ആരാധകരെ ത്രസിപ്പിക്കുന്ന താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ക്രീസില്‍ ഉറച്ച് നിന്നാല്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായി മാറാറുള്ള ധോണി സിക്‌സറുകള്‍ കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് ഹെലികോപ്ടര്‍ ഷോട്ടാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് തന്നെ ധോണിക്ക് ഒരു പിന്‍ഗാമി വന്നിരിക്കുകയാണ്.
ഇന്ന് നടന്ന ദേവ്ധര്‍ ട്രോഫി ഫൈനലിലാണ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു സിക്‌സ് പറന്നത്. ഇന്ത്യ സി ടീം താരം സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍ നിന്നായിരുന്നു വെടിക്കെട്ട് പ്രകടനം പിറന്നത്. മത്സരത്തില്‍ സി ടീം നായകന്‍ അജിങ്ക്യാ രഹാനെയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ടീം ചാമ്പ്യന്മാരാവുകയും ചെയ്തു. ഇന്ത്യ സി യെയാണ് രഹാനെയും സംഘവും തകര്‍ത്ത് വിട്ടത്.
A Suryakumar helicopter six - MSD Style https://t.co/x3pXCfRNmQ #BCCI
— Lijin Kadukkaram (@KadukkaramLijin) October 27, 2018
advertisement
29 റണ്‍സിനായിരുന്നു സി ടീമിന്റെ ജയം. 156 പന്തുകളില്‍ നിന്ന് 144 റണ്‍സായിരുന്നു രഹാനെ മത്സരത്തില്‍ സ്വന്തമാക്കിയത്. ഇഷാന്‍ കിഷന്‍ 87 പന്തുകളില്‍ നിന്ന് 114 റണ്‍സും നേടി ഇരുവരുടെയും പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 50 ഓവറില്‍ 352 റണ്‍സാണ് സി ടീം നേടിയത്.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബി ടീം ശ്രേയസ്സ അയ്യരുടെ വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പൊരുതി നോക്കിയെങ്കിലും 323 ല്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. അയ്യര്‍ 114 ബോളുകളില്‍ നിന്ന് 148 റണ്‍സാണ് നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണിയെ തോല്‍പ്പിക്കും ഈ ഹെലികോപ്ടര്‍ ഷോട്ട്; ദേവ്ധര്‍ ട്രോഫിയില്‍ കിടിലന്‍ പ്രകടനവുമായി സൂര്യകുമാര്‍