മത്സരത്തിന്റെ 128-ാം ഓവറിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്ക എ 459 - 6 എന്ന നിലയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ, ചാഹർ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് ക്രീസിലുണ്ടായിരുന്ന സൈനതെംബ ക്യുഷൈലെയുടെ പാഡില്‍ തട്ടി. ഇതേതുടർന്ന് ചാഹർ എല്‍ബിഡബ്‌ള്യുവിനായി ശക്തമായി അപ്പീല്‍ ചെയ്യുകയും ചെയ്തു. എന്നാൽ അമ്പയർ അപ്പീൽ നിഷേധിക്കുകയായിരുന്നു. അമ്പയറുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാതെ വന്ന താരം വീണ്ടും അപ്പീൽ ചെയ്‌തെങ്കിലും അമ്പയറുടെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. വിക്കറ്റ് എന്ന ഉറച്ച ധാരണയിൽ അപ്പീൽ ചെയ്ത താരത്തിന് അമ്പയറുടെ തീരുമാനം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതിൽ പ്രതിഷേധമെന്ന നിലയിൽ താരം തന്റെ സൺഗ്ലാസ് വലിച്ചെറിയുകയായിരുന്നു. തുടർന്ന് അമ്പയറുമായി തർക്കിക്കുകയും ചെയ്തു.
advertisement
അതേസമയം, 120 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ ക്യുഷൈലെയുടെ പ്രകടനത്തിന്റെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക എ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 507 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി അവരുടെ ക്യാപ്റ്റൻ പീറ്റർ മലൻ 282 പന്തിൽ 163 റൺസ് നേടി. 19 ബൗണ്ടറികൾ അടങ്ങിയതായിരുന്നു മലന്റെ ഇന്നിംഗ്സ്.
Also read- Rahul Dravid |അപൂര്‍വ നിമിഷം! നെറ്റ്സില്‍ സ്പിന്‍ ബൗളറായി രാഹുല്‍ ദ്രാവിഡ്, വീഡിയോ
ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്ത്യക്കായി കൂടുതൽ റൺസ് വഴങ്ങിയ ബൗളറായതും ചാഹർ ആയിരുന്നു. 28.3 ഓവറിൽ 125 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ചാഹറിന് പന്ത് കൊണ്ട് കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. നവദീപ് സെയ്‌നിയും അർസൻ നാഗ്വാസ്വല്ലയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമ്രാൻ മാലിക് ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തിട്ടുണ്ട്.