ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടെസ്റ്റ് പരമ്പരയിലെ(Test series) ആദ്യ മത്സരം കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്(Rahul Dravid) പരിശീലകനായതിനു ശേഷമുള്ള ആദ്യ ടെസ്റ്റാണിത്. ടി20 പരമ്പര തൂത്തുവാരിയതിന് ശേഷമാണ് ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയ്ക്കെത്തുന്നത്.
രാഹുല്‍ ദ്രാവിഡ് കോച്ചായി എത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാകെ ഒരു ഉണര്‍വ് കൈവന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീം ഹെഡ് കോച്ചയതിന് ശേഷം നടന്ന ആദ്യ പരമ്പരക്കിടെ നെറ്റ്സില്‍ ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായിട്ടായിരുന്നു ദ്രാവിഡിന്റെ ആദ്യ വരവ്. എന്നാലിപ്പോള്‍ ടെസ്റ്റ് പരമ്പരയിലേക്കെത്തുമ്പോള്‍ നെറ്റ്സില്‍ ഓഫ് സ്പിന്നറുടെ റോളില്‍ ബാറ്റര്‍മാര്‍ക്ക് പന്തെറിഞ്ഞ്(bowling) കൊടുക്കുകയാണ് ദ്രാവിഡ്.
രാഹുല്‍ ദ്രാവിഡ് പന്തെറിയുന്നത് അപൂര്‍വ കാഴ്ച്ചയാണ്. ദ്രാവിഡ് നെറ്റ്സില്‍ പന്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ബിസിസിഐയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. പൂജാര പരിശീലനം നടത്തുമ്പോഴാണ് ദ്രാവിഡ് പന്തെറിയാനെത്തിയത്. അപൂര്‍വ നിമിഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം.
കളിച്ചിരുന്ന സമയത്ത് ചുരുക്കം സമയങ്ങളില്‍ മാത്രമാണ് അദ്ദേഹം പന്തെടുത്തിട്ടുള്ളത്. 344 ഏകദിനങ്ങളില്‍ എട്ട് തവണ മാത്രമാണ് ദ്രാവിഡ് പന്തെറിഞ്ഞത്. നാല് വിക്കറ്റും വീഴ്ത്തി. ഓഫ് സ്പിന്‍ എറിഞ്ഞിരുന്ന ദ്രാവിഡ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ (South Africa) 43ന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. അതുതന്നെയാണ് മികച്ച പ്രകടനം. കൊച്ചിയിലായിരുന്നു മത്സരം. ടെസ്റ്റില്‍ അഞ്ച് ഇന്നിംഗ്സില്‍ പന്തെറിഞ്ഞു. ഒരു വിക്കറ്റും വീഴ്ത്തി.
IPL 2022 | അടുത്ത സീസണിലെ ആദ്യ മത്സരം ഏപ്രില്‍ 2ന്; വേദി ചെന്നൈ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 അടുത്ത സീസണിലെ മത്സരങ്ങള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ക്രിക് ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഉദ്ഘാടന മത്സരത്തിന് ചെന്നൈ ആയിരിക്കും വേദി. ഐപിഎല്ലിന്റെ പുതിയ സീസണ് ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇത്തവണ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ്, ലഖ്നൗ എന്നീ നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ട് ടീമുകള്‍ ഐപിഎല്ലിലേക്ക് വന്നത്. അതുകൊണ്ടുതന്നെ മത്സരങ്ങളുടെയും ദിവസങ്ങളുടെയും എണ്ണം വര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ അറുപതിലധികം ദിവസങ്ങള്‍ എടുത്താല്‍ മാത്രമേ ടൂര്‍ണമെന്റ് പൂര്ത്തിയാക്കാനാകൂ. അങ്ങനെ വരുമ്പോള്‍ ജൂണ്‍ ആദ്യവാരമായിരിക്കും ഫൈനല്‍.
പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മാസമാവും താരലേലം നടക്കുക. ലേല നിയമങ്ങള്‍ നേരത്തെ തന്നെ ബിസിസി ഐ പ്രഖ്യാപിച്ചതാണ്. നിലവിലെ എട്ട് ടീമുകള്‍ക്ക് നാല് താരങ്ങളെ വീതം നിലനിര്‍ത്താം.
നിലവിലെ ചാമ്പ്യന്മാര് എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്സാണ് (സിഎസ്കെ). അവസാന സീസണിന്റെ ആദ്യ പാദം ഇന്ത്യയില്‍ നടന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തെത്തുടര്‍ന്ന് രണ്ടാം പാദം യുഎഇയിലാണ് നടത്തിയത്. അടുത്ത സീസണില്‍ ഇന്ത്യയിലേക്ക് ഐപിഎല്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി20 പരമ്പര മുഴുവന്‍ കാണികളെയും പ്രവേശിപ്പിച്ച് നടത്താന്‍ ബിസിസിഐക്കായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.