TRENDING:

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ: ലിവർപൂളിനെ വീഴ്ത്തി റയൽ; സിറ്റിക്കും ജയം

Last Updated:

പ്രമുഖ താരങ്ങളായ റാഫേൽ വരാനെയും അവരുടെ ക്യാപ്റ്റൻ സെർജിയോ റാമോസും ഇല്ലാഞ്ഞിട്ട് പോലും ലിവർപൂളിനെതിരെ 3-1ന്റെ വിജയം നേടാൻ റയലിനായി എന്നത് രണ്ടാം പാദ മത്സരത്തിന് ഇറങ്ങുമ്പോൾ റയലിന് ആത്മവിശ്വാസമേകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് രാവിലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് വിജയം. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ 3-1 എന്ന സ്കോറിനാണ് സ്പാനിഷ് ക്ലബ്ബ് തോൽപ്പിച്ചത്. ലിവർപൂളിന് ചാമ്പ്യൻസ് ലീഗിലും രക്ഷയില്ല എന്ന സ്ഥിതിയാണിപ്പോൾ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ക്ലോപ്പിന്റെ ടീം പരാജയപ്പെട്ടിരിക്കുകയാണ്‌. റയലിൻ്റെ പ്രമുഖ താരങ്ങളായ റാഫേൽ വരാനെയും അവരുടെ ക്യാപ്റ്റൻ സെർജിയോ റാമോസും ഇല്ലാഞ്ഞിട്ട് പോലും ലിവർപൂളിനെതിരെ 3-1ന്റെ വിജയം നേടാൻ റയലിനായി എന്നത് രണ്ടാം പാദ മത്സരത്തിന് ഇറങ്ങുമ്പോൾ റയലിന് ആത്മവിശ്വാസമേകും.
advertisement

ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി റയൽ ചെമ്പടയെ പുറകിലാക്കി. 27ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. ക്രൂസിന്റെ മനോഹരമായ ലോബ് പാസിൽ നിന്നായുരുന്നു ആ ഗോൾ. കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് രണ്ടാം ഗോൾ വന്നത്. എളുപ്പത്തിൽ ഡിഫൻഡ് ചെയ്യമായിരുന്ന ഒരു ഷോട്ട് ലിവർപൂൾ പ്രതിരോധ നിര താരം അലക്സാണ്ടർ അർനോൾഡ് വരുത്തിയ പിഴവ് മുതലെടുത്ത് അസൻസിയോ വലയിൽ എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സലാ നേടിയ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചു വരാൻ ലിവർപൂൾ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. 65ആം മിനുട്ടിൽ വീണ്ടും വിനീഷ്യസ് വലകുലുക്കിയതോടെ റയലിന്റെ വിജയം ഉറപ്പായി. തോറ്റെങ്കിലും ഒരു എവേ ഗോൾ സ്കോർ ചെയ്തത് ലിവർപൂളിന് ആശ്വാസം നൽകും.

advertisement

ഇഞ്ചുറി സമയത്തെ ഗോളിൽ ഡോർട്മുണ്ടിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ നടന്ന മറ്റൊരു ക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി ഡോർട്മുണ്ടിനെതിരെ വിജയം സ്വന്തമാക്കിയത്. കളിയുടെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് സിറ്റി വിജയം ഉറപ്പിച്ചത്.

ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ആയിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. ഡോർട്മുണ്ട് താരത്തിൽ നിന്നും പന്ത് കൈക്കലാക്കിയതിന് ശേഷം നടത്തിയ ഒരു കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു‌ സിറ്റിയുടെ ഗോൾ വന്നത്. സിറ്റി താരങ്ങളായ ഡി ബ്രുയിനെയും ഫോഡനും മഹ്റസും ഒക്കെ ഒരുമിച്ച് നടത്തിയ നീക്കത്തിൽ ആണ് ഗോൾ പിറന്നത്. ഗോൾ വീണതിന് ശേഷം ഉണർന്ന് കളിച്ച ഡോർട്മുണ്ട് ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കിയെങ്കിലും ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോൾ വാർ പരിശോധനയിലൂടെ റഫറി നിഷേധിച്ചു.

advertisement

Also Read- `മൊയീൻ അലിയെ വംശീയമായി അധിക്ഷേപിച്ച് തസ്‌ലിമ നസ്റീൻ; പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം, ജോഫ്ര ആർച്ചറും രംഗത്ത്

84ആം മിനുട്ടിൽ ക്യാപ്റ്റൻ റ്യൂസിലൂടെ സമനില ഗോൾ നേടി സിറ്റിയുടെ ഒപ്പം പിടിച്ചു. എന്നാൽ കളിയുടെ അവസാന നിമിഷത്തിൽ യുവതാരം ഫിൽ ഫോഡൻ സിറ്റിക്കായി വിജയ ഗോൾ നേടി.

ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരം ആവേശകരമായിരുന്നെങ്കിലും, സിറ്റിക്ക് അവർ ആഗ്രഹിച്ച പോലുള്ള ഒരു വലിയ വിജയം സ്വന്തമാക്കാനായില്ല എന്നതിൽ നിരാശയുണ്ടാകും. മറുവശത്ത് രണ്ടാം പാദത്തിൽ കളി പിടിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് ഡോർട്മുണ്ട്‌. സിറ്റിയുടെ മൈതാനത്ത് നേടിയ ഒരു എവേ ഗോളിൻ്റെ മുൻതൂക്കം രണ്ടാം പാദത്തിൽ അവരുടെ സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോൾ അവർക്ക് ഉണ്ടാകും.

advertisement

ഏപ്രിൽ 14ന് ആണ് രണ്ടാം പാദ മത്സരം നടക്കുക.

ഇന്ന് രാത്രി നടക്കുന്ന രണ്ട് ക്വാർട്ടർ ഫൈനലുകളിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൻ്റെ തനിയാവർത്തനം ആണ് ഒരു മത്സരം. നിലവിലെ ജേതാക്കളായ ബയേൺ മ്യുണിക്കും രണ്ടാം സ്ഥാനക്കാരായ പി എസ് ജി യും തമ്മിലാണ് മത്സരം. മറ്റൊരു മത്സരത്തിൽ ചെൽസി പോർട്ടോയെ നേരിടും. തോമസ് ടുഹേലിന് കീഴിൽ തോൽവി അറിയാതെ കുതിച്ചിരുന്ന ചെൽസിക്ക് കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പൻ തോൽവി ആയിരുന്നു സംഭവിച്ചത്. ലീഗിലെ അവസാന അവസാന സ്ഥാനത്ത് ഉള്ള വെസ്റ്റ് ബ്രോമിനെതിരെ 5-2ന് ആണ് ചെൽസി തോറ്റത്. ഈ തോൽവിയിൽ നിന്ന് പുറത്ത് വരാൻ ഇന്നത്തെ മത്സരം ജയിക്കാനുള്ള ശ്രമത്തിൽ ആവും ചെൽസി.

advertisement

രാത്രി 12.30ന് സോണി നെറ്റ്‌വർക്കിൽ തൽസമയം കാണാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Real Madrid and Manchester City emerges victorious in the first leg of Champions league querter finals. The former beat Liverpool for score. of 3-1 and City captures a win against Dortmund by 2-1 with the injury time goal from Phil Phoden

മലയാളം വാർത്തകൾ/ വാർത്ത/Sports/
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ: ലിവർപൂളിനെ വീഴ്ത്തി റയൽ; സിറ്റിക്കും ജയം
Open in App
Home
Video
Impact Shorts
Web Stories