`മൊയീൻ അലിയെ വംശീയമായി അധിക്ഷേപിച്ച് തസ്‌ലിമ നസ്റീൻ; പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം, ജോഫ്ര ആർച്ചറും രംഗത്ത്

Last Updated:

2018 ൽ ഐ പി എല്ലിൽ എത്തിയ മൊയീൻ അലി മൂന്ന് വർഷമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലായിരുന്നു. മൊയീൻ അലി കളിക്കുന്ന ഐ പി എല്ലിലെ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ.

ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയെ വംശീയമായി അധിക്ഷേപിച്ച് ബംഗ്ലാദേശ്​ എഴുത്തുകാരി തസ്ലിമ നസ്​റീന്‍ പോസ്റ്റ്‌ ചെയ്ത ട്വീറ്റ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ക്രിക്കറ്റ്​ താരമായില്ലായിരുന്നെങ്കില്‍ മൊയീന്‍ അലി സിറിയയില്‍ പോയി ഐ എസ്​ ഐ എസില്‍ ചേരുമായിരുന്നു എന്നാണ് തസ്‌ലിമ നസ്​റീന്റെ ട്വീറ്റ്​. എന്നാൽ, ഒട്ടേറെ പ്രമുഖർ തസ്‌ലിമയ്ക്ക് പൊങ്കാലയുമായി ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലണ്ട് സഹതാരം ജോഫ്ര ആർച്ചറും ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തുണ്ട്.
ബംഗ്ലാദേശ് - സ്വീഡിഷ് വംശജയായ തസ്‌ലിമ ഒരു ഡോക്ടർ കൂടിയാണ്. സ്ത്രീകളെ അടിച്ചമർത്തുന്നതിന് എതിരെയും മതങ്ങളെ വിമർശിക്കുന്ന തരത്തിലുള്ള എഴുത്തുകളാണ് അവർ കൂടുതലായും ചെയ്യാറുള്ളത്. ട്വീറ്റ് വിവാദമായതോടു കൂടി അതിനു വിശദീകരണവുമായി മറ്റൊരു ട്വീറ്റും തസ്‌ലിമ നസ്റീൻ പോസ്റ്റ്‌ ചെയ്തു. 'മൊയീന്‍ അലിയെക്കുറിച്ചുള്ള തന്‍റെ ട്വീറ്റ്​ വെറും തമാശയായെന്ന്​ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഞാന്‍ മുസ്ലിം സമൂഹത്തെ മതേതരമാക്കാന്‍ പരിശ്രമിക്കുന്നതിനാലും മുസ്ലിം മതമൗലിക വാദത്തെ എതിര്‍ക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്​. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത്​ ഇടത്​ സഹയാത്രികരായ വനിതകള്‍ സ്​ത്രീ വിരുദ്ധരായ ഇസ്​ലാമിസ്​റ്റുകളെ പിന്തുണക്കുന്നതാണ്​' - തസ്​ലിമ വിശദീകരണ ട്വീറ്റിൽ പറഞ്ഞു.
advertisement
ഉഗ്രൻ മറുപടിയുമായി ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചർ രംഗത്തെത്തി. 'നിങ്ങൾ പറഞ്ഞത് തമാശ ആയിരുന്നോ? ആർക്കും ചിരി വരുന്നില്ല. പറ്റുമെങ്കിൽ ആ ട്വീറ്റ് അങ്ങോട്ട് ഡിലീറ്റ് ചെയ്യണം' - ആർച്ചർ ട്വിറ്ററിലൂടെ തസ്‌ലിമയുടെ ട്വീറ്റിന് മറുപടി നൽകി.
advertisement
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച്‌ സി എസ് കെ അധികൃതർ രംഗത്തെത്തിയിരുന്നു. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൊയീന്‍ അലിയുടെ ആവശ്യം ഉന്നയിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.
ഏഴു കോടി രൂപയ്ക്കാണ് മൊയീന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. 2018 ൽ ഐ പി എല്ലിൽ എത്തിയ മൊയീൻ അലി മൂന്ന് വർഷമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലായിരുന്നു. മൊയീൻ അലി കളിക്കുന്ന ഐ പി എല്ലിലെ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ.
advertisement
News summary: Jofra Archer hits back at Taslima Nasreen after controversial tweet on Moeen Ali. Jofra Archer replied at Nasreen after the author justified her tweet on Ali.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
`മൊയീൻ അലിയെ വംശീയമായി അധിക്ഷേപിച്ച് തസ്‌ലിമ നസ്റീൻ; പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം, ജോഫ്ര ആർച്ചറും രംഗത്ത്
Next Article
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement