ഈ സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ പോക്കറ്റിലാക്കി. ഇന്ത്യന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ദ്രാവിഡിന് 8 സെഞ്ചുറികളാണ് ഇംഗ്ലണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ രോഹിത് നേടിയത് 9ആം സെഞ്ചുറി ആയിരുന്നു. 9 സെഞ്ചുറികളില്‍ എട്ടും 2018നു ശേഷമാണ് രോഹിത് സ്‌കോര്‍ ചെയ്തത്. വിദേശ താരങ്ങളില്‍ 11 ശതകങ്ങളുമായി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് തലപ്പത്ത്.
204 പന്തുകളില്‍ നിന്നാണ് രോഹിത് ഇന്നലെ സെഞ്ചുറി തികച്ചത്. 256 പന്തുകളില്‍ 127 റണ്‍സെടുത്ത താരത്തെ ഒടുവില്‍ ഒലി റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 83 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം 153 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ രോഹിത് പങ്കാളിയായി.
advertisement
അതേസമയം മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ വിദേശ ഓപ്പണര്‍ എന്ന നേട്ടം ഹിറ്റ്മാന് സ്വന്തമായി. ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത് ശര്‍മ്മയ്ക്കായിട്ടുണ്ട്. മത്സരത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സും രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി രോഹിത് ശര്‍മ്മ മാറുകയും ചെയ്തു. ഈ പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് 34,357 റണ്‍സുമായി ഏറ്റവും മുന്നില്‍.
India vs England | ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ, 171 റണ്ണിസിന്റെ ലീഡ്
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 270 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്ലിയും (37 പന്തില്‍ 22 ) രവീന്ദ്ര ജഡേജയുമാണ് (ഒന്‍പത്) ക്രീസില്‍. രണ്ട് ദിവസം ശേഷിക്കേ ഇന്ത്യക്ക് 171 റണ്ണിന്റെ ലീഡ് നേടാനായിട്ടുണ്ട്.
read also: ബൗണ്ടറി ലൈനില്‍ വെച്ച് കേക്ക് മുറിച്ച് മുഹമ്മദ് ഷമി; ജന്മദിനം ആഘോഷിച്ചത് ആരാധകര്‍ക്കൊപ്പം, വീഡിയോ
നേരത്തെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 43 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 46 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബെയര്‍സ്റ്റോ പിടിച്ചാണ് രാഹുല്‍ പുറത്തായത്.
