ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം വളരെയധികം ആവേശത്തോട് കൂടി മുന്നേറുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴിതാ ഓവല്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മുഹമ്മദ് ഷമിയുടെ ജന്മദിനമായിരുന്നു സെപ്റ്റംബര്‍ മൂന്നിന്. മത്സരത്തിനിടെ ഓവലില്‍ എത്തിയ കാണിക്കള്‍ക്കൊപ്പം ബൗണ്ടറിയില്‍ വെച്ച് കേക്ക് മുറിച്ചുകൊണ്ടായിരുന്നു ഷമിയുടെ ജന്മദിനാഘോഷം. നാലാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍ ഷമിക്ക് ഉള്‍പ്പെട്ടിരുന്നില്ല. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ബൗണ്ടറി ലൈനിന് സമീപം ഡ്രിങ്ക്സുമായി ഷമി എത്തിയപ്പോഴാണ് ഇന്ത്യന്‍ ആരാധകരില്‍ ഒരാള്‍ കേക്ക് പുറത്തെടുത്തത്. കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഷമിയും മുന്‍പോട്ട് വന്നതോടെ ഇന്ത്യ- ഇംഗ്ലണ്ട് ആരാധകര്‍ ഒന്നടങ്കം താരത്തിന് ആശംസകള്‍ നേരുകയായിരുന്നു.
ഇംഗ്ലണ്ടിന് എതിരെ ആദ്യ മൂന്ന് ടെസ്റ്റുകളും ഷമി കളിച്ചിരുന്നു. 11 വിക്കറ്റാണ് മൂന്ന് ടെസ്റ്റില്‍ നിന്ന് ഷമി വീഴ്ത്തിയത്. ഇതോടൊപ്പം 200 വിക്കറ്റ് നേട്ടത്തോട് അടുത്തെത്തിയിരിക്കുകയാണ് ഷമി. അഞ്ച് വിക്കറ്റ് കൂടിയാണ് ഇതിനായി ഷമിക്ക് ഇനി വേണ്ടത്.
India vs England | രോഹിത് ശര്‍മ്മയ്ക്ക് വിദേശത്ത് ആദ്യ ടെസ്റ്റ് സെഞ്ച്വറി; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്ക്കൈഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 270 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്ലിയും (37 പന്തില്‍ 22 ) രവീന്ദ്ര ജഡേജയുമാണ് (ഒന്‍പത്) ക്രീസില്‍. രണ്ട് ദിവസം ശേഷിക്കേ ഇന്ത്യക്ക് 171 റണ്ണിന്റെ ലീഡ് നേടാനായിട്ടുണ്ട്.
നേരത്തെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 46 റൺസെടുത്ത രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. ജെയിംസ് ആൻഡേഴ്സണിന്‍റെ പന്തിൽ ബെയർസ്റ്റോ പിടിച്ചാണ് രാഹുൽ പുറത്തായത്. രാഹുലും രോഹിത് ശർമ്മയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 83 റൺസാണ് നേടിയത്.
അതേസമയം രോഹിതിന്റെ ആദ്യ വിദേശ സെഞ്ചുറിയായിരുന്നു ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയത്. നേരത്തേ അദ്ദേഹം ഒരു ഓപ്പണറായി 11,000 റണ്‍സ് എന്ന നേട്ടം മറികടന്നിരുന്നു. വെള്ളിയാഴ്ച ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15,000 റണ്‍സ് നേട്ടവും കൈവരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി രോഹിത് ശര്‍മ്മ മാറുകയും ചെയ്തു. ഈ പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് 34,357 റണ്‍സുമായി ഏറ്റവും മുന്നില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.