ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ ഗില്‍ പരിശീലനശേഷം യൂസ്‌വേന്ദ്ര ചാഹലിന്റെ ചാറ്റ് ഷോയായ ചാഹല്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ ആത്മവിശ്വാസം പ്രകടിപിക്കുകയും ചെയ്തു. 19 കാരനായ ശുഭ്മാന്‍ തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും ടീമില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചുമാണ് സംസാരിച്ചത്.
Also Read: പോരടിച്ച് താരങ്ങളുടെ ഭാര്യമാര്‍; ശ്രീലങ്കന്‍ ക്രിക്കറ്റിന് മറ്റൊരു നാണക്കേട് കൂടി
മികച്ച സ്വീകരണമാണ് ടീമില്‍ നിന്ന് ലഭിച്ചതെന്നും താരം പറഞ്ഞു. എന്നാല്‍ ചാഹല്‍ ടിവിയിലെ ഈ എപ്പിസോഡ് ചിത്രീകരിച്ച ക്യാമറമാന്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയണ്. ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ നായകനാണ് ക്യാമറയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കിയത്.
advertisement
Dont Miss: ഐപിഎല്‍ വാതുവെയ്പ്പ്: വിലക്ക് അഞ്ചു വര്‍ഷമായി ചുരുക്കാന്‍ ശ്രീശാന്തിന് വാദിക്കാമെന്നു സുപ്രീംകോടതി
കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുക ഗില്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിശീലനത്തിനുശേഷം താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും ഗില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യുവതാരത്തിനൊപ്പം മൂന്നാം ഏകദിനത്തില്‍ ധോണിയും കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.