ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വിലക്ക് അഞ്ചു വര്‍ഷമായി പരിമിതപ്പെടുത്താന്‍ വാദിക്കാമെന്നു സുപ്രീംകോടതി. അത് മാത്രമാണ് ശ്രീശാന്തിന് വാദിക്കാന്‍ ആകുന്ന കാര്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2013 ലെ ഐപിഎല്‍ സീസണിനിടെയായിരുന്നു 'സ്പോട്ട് ഫിക്സിങ്ങ്' കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശ്രീശാന്തിന് വിലക്ക നേരിടേണ്ടി വന്നത്.
കേസ് പരിഗണിച്ച കോടതി ശ്രീശാന്തിന്റെ പെരുമാറ്റം മോസമായിരുന്നെന്നും നിരീക്ഷിച്ചു. താരം എന്തിനാണ് കുറെ പണം കയ്യില്‍ കരുതിയതെന്നും കോടതി ചോദിച്ചു. കയ്യില്‍ പണം കരുതിയത് അനാഥാലയത്തിന് നല്‍കാനാണെന്നായിരുന്നു ഇതിനുള്ള മറുപടിയായി ശ്രീശാന്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
Also Read: 'ടി20 കൈവിടില്ല'; കുട്ടി ക്രിക്കറ്റില്‍ തിരിച്ചടിക്കാന്‍ 14 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യുസിലന്‍ഡ്
ഡല്‍ഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തശേഷം മര്‍ദ്ദനത്തിനിരയാക്കിയെന്നും ഇതേ തുടര്‍ന്നാണ് 2013 ല്‍ തനിക്ക് ആദ്യ കുറ്റസമ്മതം നടത്തേണ്ടി വന്നതെന്നും താരം കോടതിയില്‍ പറഞ്ഞു. അധിക രേഖകള്‍ക്ക് മറുപടി നല്കാന് സമയം അനുവദിച്ച കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.
Dont Miss: കിവികളെ തുരത്തി കോഹ്ലിപ്പട; ഇന്ത്യക്ക് ജയം, പരമ്പര
2013 ല്‍ രാജസ്ഥാന് റോയല്‍സ് താരമായിരിക്കെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍പ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കീത് ചവാന് എന്നീ താരങ്ങളെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ipl, Match fixing, Sreesanth