പ്രീമിയര്‍ ലീഗില്‍ അണ്ടര്‍ 21 മത്സരത്തിനിടെയായിരുന്നു റൂബിന്‍ കസാന്‍ താരം നോറിക് അവ്ദാലിയാന്റെ തലകുത്തിമറിഞ്ഞുള്ള പെനാല്‍റ്റി. യുറാലിനെതിരായ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റിയാണ് ബാക്ക് ഫ്‌ളിപ്പിലൂടെ നോറിക് ഗോളാക്കിയത്. താരത്തിന്റെ അപ്രതീക്ഷിത പ്രകടനം കണ്ട ഗോളി തന്റെ സ്ഥാനം മറന്ന് കാഴ്ചക്കാരനായി നില്‍ക്കുകയും ചെയ്തു. യുറാലിന്റെ മറ്റുതാരങ്ങളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നില്‍ക്കുകയായിരുന്നു താരങ്ങള്‍.
advertisement
റൂബിന്റെ മധ്യനിര താരമാണ് നോറിക്. ഈയടുത്ത് ക്ലബ്ബിലെത്തിയ താരം തന്റെ പ്രകടനമികവുമയി ക്ലബ്ബില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ തന്നെ ശ്രദ്ധേയനായിതീരുകയായിരുന്നു. ടീം ഒരുഗോളിന് പിന്നിട്ട് നില്‍ക്കുമ്പോഴായിരുന്ന താരം പെനാല്‍റ്റി ഗോള്‍ നേടുന്നത്. ഇതോടെ മത്സരം സമനിലയിലെത്തി്കാനും നോറിക്കിനു കഴിഞ്ഞു.
ഇന്നലെ താരം നേടിയ ഗോള്‍ ആകസ്മികമായി സംഭവിച്ചതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം എന്‍എസ്എഫ്എല്‍ ടീമിനു വേണ്ടിയും താരം ഇതേരീതിയില്‍ ഗോള്‍ നേടിയിരുന്നു.
