'അതെന്താ എനിക്ക് ഫുട്‌ബോള്‍ കളിച്ചൂടെ'; മത്സരത്തിനിടെ മൈതാനത്ത് പട്ടിയിറങ്ങി; പിന്നെ കളി താരങ്ങള്‍ക്കൊപ്പം; ചിരിയുണര്‍ത്തുന്ന വീഡിയോ
Last Updated:
എന്നാല്‍ കഴിഞ്ഞദിവസം ജോര്‍ജിയന്‍ ഫുട്‌ബോള്‍ ലീഗില്‍ എത്തിയ അതിഥി താരങ്ങളെയും അധികൃതരെയും ഒരുപോലെ കുഴക്കി. കുഴക്കിയെന്ന് തീര്‍ത്ത് പറയാനും കഴിയില്ല. കാരണം ചിരിപടര്‍ത്തുന്ന നിമിഷങ്ങള്‍ക്കായിരുന്നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ജോര്‍ജിയന്‍ ലീഗില്‍ ദില- ടോര്‍പിഡോ കുടെയ്സി ടീമുകളുടെ പോരാട്ടത്തിനിടെയാണ് ഏവരുടെയും ശ്രദ്ധവെട്ടിച്ച് പട്ടി മൈതാനത്തിറങ്ങുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു 'പുതിയ താരത്തിന്റെ അരങ്ങേറ്റം'. മൈതാന മധ്യത്തേക്ക് ഓടിക്കയറിയ പട്ടി ആര്‍ക്കും പിടികൊടുക്കാതെ മൈതാനത്ത് വിലസുകയായിരുന്നു.
advertisement
പട്ടിയെ തുരത്താന്‍ താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ടോര്‍പിഡോയുടെ ഗോള്‍ പോസ്റ്റിലേക്കെത്തിയ പട്ടി ടോര്‍പിഡോ ഗോളിക്കൊപ്പമായി പിന്നീടുള്ള കളി. ഗോളിയുമായി ചങ്ങാത്തതിലായ പട്ടി ചിരിയുണര്‍ത്തുന്ന അഭ്യാസങ്ങളുമായി കളം നിറയുകയും ചെയ്തു. പിന്നീട് സുരക്ഷാ ജീവനക്കാരെത്തിയെങ്കിലും അവര്‍ക്ക് പിടികൊടുക്കാതെ വീണ്ടും ഓടി കളിക്കാനും തുടങ്ങി. മൂന്ന് മിനിട്ടോളം മത്സരം തടസപ്പെടുത്തിയെങ്കിലും കാണികള്‍ക്ക് ചിരിനല്‍കിയായിരുന്നു 'അഥിതി'യുടെ മടക്കം.
advertisement
Yeşil sahada sürpriz konuk...
Gürcistan Ligi'nde oynanan Dila Gori-Torpedo Kutaisi maçında sahaya köpek girdi. Görevliler, futbolcularla oynayan köpeği saha dışına çıkarmakta zorlandı. pic.twitter.com/xzQt8XCXTX
— TRT Spor (@trtspor) October 8, 2018
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അതെന്താ എനിക്ക് ഫുട്‌ബോള്‍ കളിച്ചൂടെ'; മത്സരത്തിനിടെ മൈതാനത്ത് പട്ടിയിറങ്ങി; പിന്നെ കളി താരങ്ങള്‍ക്കൊപ്പം; ചിരിയുണര്‍ത്തുന്ന വീഡിയോ


