'ഒറ്റക്കൈയ്യില്‍ വണ്ടര്‍ ക്യാച്ച്'; ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സുന്ദര ക്യാച്ചില്‍ 'വണ്ടറടിച്ച്' ക്രിക്കറ്റ് ലോകം; വീഡിയോ കാണാം
Last Updated:
വിക്ടോറിയക്ക് വേണ്ടിയായിരുന്നു ഓസീസ് താരത്തിന്റെ സുന്ദര പ്രകടനം. ബാറ്റ് കൊണ്ട് തിളങ്ങാന്‍ കഴിയാതിരുന്ന താരം ഫീല്‍ഡില്‍ ആ വിടവ് നികത്തുകയായിരുന്നു. താരത്തിന്റെ ഫീല്‍ഡിങ്ങ് മികവില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ 63 റണ്‍സിനാണ് വിക്ടോറിയ പരാജയപ്പെടുത്തിയത്.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ നായകന്‍ ടര്‍ണറെ റണ്‍ഔട്ടാക്കിയ മാക്‌സ്‌വെല്‍ ഉസ്മാന്‍ ഖാദിറിനെയായിരുന്നു ഒറ്റക്കൈയ്യില്‍ ഒതുക്കിയത്. എതിരാളികളുടെ ലാസ്റ്റ് വിക്കറ്റായിരുന്നു മാക്‌സ്‌വെല്ലിന്റെ കൈയ്യില്‍ അവസാനിച്ചത്. ഫൈനലില്‍ ടാസ്മാനിയയുമായാണ് വിക്ടോറിയയുടെ മത്സരം.
advertisement
വീഡിയോ കാണാം:
Glenn Maxwell just doing Glenn Maxwell things #JLTCup pic.twitter.com/cdiddG5woh
— Adrian Johnson (@Adrian9Johnson6) 7 October 2018
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒറ്റക്കൈയ്യില്‍ വണ്ടര്‍ ക്യാച്ച്'; ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സുന്ദര ക്യാച്ചില്‍ 'വണ്ടറടിച്ച്' ക്രിക്കറ്റ് ലോകം; വീഡിയോ കാണാം


