ഇതും വായിക്കുക: വിംബിൾഡൺ ഔദ്യോഗിക പേജിൽ എംപുരാൻ; കമന്റുകളുമായി മലയാളികളുടെ വിളയാട്ടം
വലംകൈ പേസറായ സാലി സാംസൺ കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ നടന്ന ലേലത്തിലാണ് സൂപ്പര്‍ താരം സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്. കെസിഎല്ലിലെ റെക്കോഡ് ലേലത്തുകയായ 26.8 ലക്ഷം രൂപയ്ക്കാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്.
advertisement
ഒരുമിച്ച് കളിച്ചുവളർന്ന സാലിയും സഞ്ജുവും മുമ്പ് കേരളത്തിന്റെ അണ്ടർ 16, 19 ടീമുകളിൽ കളിച്ചിട്ടുണ്ട്. ഒരു വർഷം അണ്ടര്‍ 19 ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. എന്നാല്‍ ചേട്ടന്റെ ക്യാപ്റ്റൻസിയിൽ അനുജൻ കളിക്കാനിറങ്ങുന്നത് ഇതാദ്യമാണ്.
അണ്ടർ 15 മുതല്‍ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സാലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടംനേടിയിരുന്നു. ഏജീസ് ഓഫീസിൽ സീനിയർ ഓഡിറ്ററായ സാലി, ഏജീസ് ടീമിലെ പ്രധാന ബൗളറുമാണ്.