മത്സരച്ചൂടിന്റെ ഭാഗമായാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അത് തെറ്റാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നുമാണ് ജിങ്കാന്‍ വിഡിയോയില്‍ പറയുന്നത്. അത്തരമൊരു പരാമര്‍ശത്തിലൂടെ എന്നെ പിന്തുണക്കുന്നവരെയും എന്റെ കുടുംബാംഗങ്ങളെയും ഞാന്‍ നിരാശരാക്കി. അതില്‍ എനിക്ക് ഖേദമുണ്ട്. സംഭവിച്ച കാര്യം ഇനി ഒരിക്കലും മായ്ച്ചു കളയാനാവില്ലെന്നും ജിങ്കാന്‍ പറയുന്നു.
പരാമര്‍ശത്തിന്റെ പേരില്‍ കുടുംബാഗങ്ങള്‍ക്ക് നേരെയും പ്രത്യേകിച്ച് ഭാര്യക്കു നേരെയും വിദ്വേഷ പ്രചാരണങ്ങള്‍ വരെ നടന്നു. എന്റെ പരാമര്‍ശം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കാം. പക്ഷെ അതിന്റെ പേരില്‍ എന്നെയും എന്റെ കുടുംബത്തെയും ഭീഷണിപ്പെടുക്കയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിര്‍ത്താന്‍ നിങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണെന്ന് ജിങ്കാന്‍ വീഡിയോയില്‍ പറഞ്ഞു.
advertisement
സെക്‌സിറ്റ് പരാമര്‍ശത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൂട്ടമായി മറുപടി നല്‍കാന്‍ തുടങ്ങിയതോടെ സന്ദേശ് ജിങ്കാന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ അപ്രത്യക്ഷമായി. 3,22 ലക്ഷം ഫോളോവേഴ്‌സുള്ള പേജാണ് ഇന്നലെ മുതല്‍ ലഭ്യമല്ലാതായത്.
അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകവൃദ്ധമായ മഞ്ഞപ്പടയും ജിങ്കാനെതിരെ ശക്തമായി രംഗത്തുണ്ട്. പരാമര്‍ശത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഗ്യാലറിയില്‍ ഉയര്‍ത്താറുള്ള ജിങ്കന്റെ പടകൂറ്റന്‍ റ്റിഫോ അഗ്നിക്കിരയാക്കി മഞ്ഞപ്പട പ്രതിഷേധിച്ചിരുന്നു.
എടികെ മോഹന്‍ ബഗാന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് തിരിതെളിച്ചത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജിങ്കാന്റെ വിവാദ പരാമര്‍ശം. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള കളിക്ക് ശേഷമാണ് വരുന്നത്) എന്നാണ് ജിങ്കാന്‍ വീഡിയോയില്‍ പറയുന്നത്. പരാമര്‍ശം സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെ താരം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് ജിങ്കാനേ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത് ഒഴിവാക്കി. ജിങ്കാന്‍ നടത്തിയ പരാമര്‍ശം മോഹന്‍ ബഗാന്‍ അവരുടെ സ്റ്റോറിയില്‍ നിന്ന് നീക്കിയത് താരത്തെ പുണ്യാളന്‍ ആക്കില്ലെന്ന് മഞ്ഞപ്പട പറയുന്നു.