TRENDING:

'തളരാത്ത പോരാട്ട വീര്യം': വിരല്‍ ഒടിഞ്ഞിട്ടും ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് സഞ്ജു

Last Updated:

വയനാട്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിലാണ് കേരള താരം ഒറ്റക്കൈയ്യുമായി ബാറ്റേന്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ പരുക്കേറ്റ കൈയ്യുമായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസണിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം. വയനാട്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിലാണ് കേരള താരം ഒറ്റക്കൈയ്യുമായി ബാറ്റേന്തിയത്. ഒരു കൈയ്യില്‍ ബാറ്റേന്തിയ സഞ്ജു ഒമ്പതു പന്തുകളാണ് നേരിട്ടത്.
advertisement

കേരളത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റും പോയതോടെ സഞ്ജു ക്രീസിലെത്താന്‍ നിര്‍ബന്ധിതനയത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ പരുക്കേറ്റ സഞ്ജു പിന്നീട് കളത്തിലിറങ്ങിയിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സന്ദീപ് വാര്യറും പുറത്തായതോടെ ജലജ് സക്സേനയ്ക്ക് കൂട്ടായി സഞ്ജു ഇറങ്ങുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ എട്ടുറണ്‍സാണ് ഈ പാര്‍ട്ണര്‍ഷിപ്പ് കൂട്ടിച്ചേര്‍ത്തത്.

Dont Miss: കേരളം ചരിത്രമെഴുതുമോ? ഗുജറാത്തിന് 195 റൺസ് വിജയലക്ഷ്യം

കേരളത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സും അവസാനിച്ചെന്ന് തോന്നിച്ച ഘട്ടത്തില്‍ ക്രീസിലെത്തിയ സഞ്ജുവിനെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചായിരുന്നു കാണികള്‍ സ്വീകരിച്ചത്. നേരിട്ട ആദ്യത്തെ എട്ടു പന്തും ഇടങ്കൈ കൊണ്ടുമാത്രം ബാറ്റുവീശി ബ്ലോക്ക് ചെയ്യുകയായിരുന്നു താരം. എന്നാല്‍ ഒമ്പതാം പന്തില്‍ അക്സര്‍ പട്ടേല്‍ സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തു.

advertisement

'വിമര്‍ശകര്‍ക്ക് മറുപടി'; സിക്‌സറിലൂടെ കളംപിടിച്ച് വീണ്ടും 'ഫിനിഷര്‍ ധോണി'

ഒന്നാമിന്നിങ്‌സില്‍ 17 റണ്‍സെടുത്ത് നില്‍ക്കവേയായിരുന്നു സഞ്ജുവിന്റെ വലതു കൈവിരലിന് പരുക്കേറ്റത്. ചിന്തന്‍ ഗജയുടെ പന്ത് സഞ്ജുവിന്റെ വലതു കൈ വിരലില്‍ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ താരം കളം വിടുകയയാിരുന്നു. പരിശോധനയ്ക്ക് ശേഷം നാലാഴ്ച്ചത്തെ വിശ്രമമാണ് സഞ്ജുവിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ നിര്‍ണ്ണാക ഘട്ടത്തില്‍ താരം കളത്തിലിറങ്ങുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'തളരാത്ത പോരാട്ട വീര്യം': വിരല്‍ ഒടിഞ്ഞിട്ടും ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് സഞ്ജു