അഡ്ലെയ്ഡ്: ബാറ്റിങ്ങില്‍ പരാജയമെന്നും ധോണിയുടെ തുഴച്ചില്‍ ടീമിനെ പരാജയങ്ങളിലേക്ക് നയിക്കുന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും കേള്‍ക്കേണ്ടി വന്നത്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോളും താരതമ്യേന മികച്ച റണ്‍ സ്കോര്‍ ചെയ്തിട്ടും ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു പരാജയത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യമായ രീതിയിലുള്ള ബാറ്റിങ്ങാണ് താരത്തിന്റേതെന്നും ഇതാണ് ഇന്ത്യയെ വിജയങ്ങളില്‍ നിന്ന് അകറ്റുന്നത് എന്നുമായിരുന്നു പ്രധാന വിമര്‍ശനങ്ങളെല്ലാം.
എന്നാല്‍ അഡ്ലെയ്ഡില് ഇന്ന നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ സൂപ്പര്‍ താരപരിവേഷമാണ് ധോണിക്ക് വീണ്ടും കൈവന്നിരിക്കുന്നത്. ഒരുകാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്ന് ഖ്യാതിയുണ്ടായിരുന്നു ധോണി സിക്സര്‍ പറത്തിയായിരുന്നു രണ്ടാം ഏകദിനം വിജയതീരത്തെത്തിച്ചത്.
Also Read: ധോണിയും കോഹ്ലിയും നയിച്ചു; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ ഒപ്പം
54 പന്തുകളില്‍ നിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 55 റണ്‍സായിരുന്നു മുന്‍ ഇന്ത്യന്‍ നായകന് നേടിയത്. 101.85 എന്ന സ്ട്രൈക്ക്റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വിജയറണ്‍ സിക്സറിലൂടെ പറത്തിയ ധോണിയുടെ ഇന്നിങ്സിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവസാന ഓവറിലെ ആദ്യ പന്തില്‍ ധോണി പറത്തിയ സിക്സര്‍. പിന്നാലെ സിംഗിളിലൂടെയായിരുന്നു താരം വിജയ റണ്‍ കുറിച്ചത്.
വിജയനിമിഷം 14 പന്തില്‍ നിന്നും 25 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കായിരുന്നു ധോണിക്ക് കൂട്ടായി ഉണ്ടായിരുന്നത്. കരിയറിലെ 39 ാം ഏകദിന സെഞ്ച്വറി കുറിച്ച നായകന് വിരാട് കോഹ്ലിയാണ് കളിയിലെ താരം. 112 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 104 റണ്‍സായിരുന്നു വിരാട് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australian cricketer, Cricket australia, Dhoni, India tour of Australia, Indian cricket team, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത