cricketnext
Updated: January 16, 2019, 8:23 PM IST
Jalaj Saxsena, Kerala Ranji Player
- Cricketnext
- Last Updated:
January 16, 2019, 8:23 PM IST
കൃഷ്ണഗിരി സ്റ്റേഡിയം, വയനാട്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനലിൽ കടക്കാൻ കേരളത്തിന് സുവർണാവസരം. ബൌളിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ഗുജറാത്തിന് കേരളം ഉയർത്തിയത് 195 റൺസ് വിജയലക്ഷ്യം. 23 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സിൽ 171ന് പുറത്തായി. കേരളത്തിനുവേണ്ടി അർദ്ധസെഞ്ച്വറി നേടിയ സിജോമോൻ ജോസഫാണ്(56) തിളങ്ങിയത്. ജലജ് സക്‌സേന 44 റണ്‍സുമായി പുറത്താവാതെ നിന്നു. കലേറിയ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഗുജറാത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.
ഗുജറാത്തിനെ ഒന്നാം ഇന്നിംഗ്സിൽ 162 റൺസിന് എറിഞ്ഞിട്ടതോടെയാണ് മത്സരം ആവേശകരമായത്. നാലിന് 97 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് സ്കോർബോർഡിൽ 65 റൺസ് കൂടി മാത്രമെ കൂട്ടിച്ചേർക്കാനായുള്ളു. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യരും മൂന്നു വിക്കറ്റ് വീതമെടുത്ത ബേസിൽ തമ്പിയും നിതീഷും ചേർന്നാണ് ഗുജറാത്തിനെ തകർത്തത്.
'വിമര്‍ശകര്‍ക്ക് മറുപടി'; സിക്സറിലൂടെ കളംപിടിച്ച് വീണ്ടും 'ഫിനിഷര്‍ ധോണി'
നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ഗുജറാത്ത് 162 പുറത്താവുകയായിരുന്നു. 97ന് നാല് എന്ന നിലയിലാണ് ഗുജറാത്ത് രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ 65 റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. നാല് വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍, മൂന്ന് വീതം വിക്കറ്റ് നേടിയ ബേസില്‍ തമ്പി, നിതീഷ് എന്നിവരാണ് ഗുജറാത്തിനെ തകര്‍ത്തത്.
രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്‍റെ തുടക്കവും ഒടുക്കവും തകർച്ചയായിരുന്നു. രാഹുല്‍. പി (10), മുഹമ്മദ് അസറൂദ്ദീന്‍ (0) എന്നിവര്‍ പെട്ടന്ന് പുറത്തായി. സിജോമോനും സക്‌സേനയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് മാന്യമായ വിജയലക്ഷ്യം ഗുജറാത്തിന് സമ്മാനിക്കാൻ കേരളത്തെ സഹായിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിന് വേണ്ടി കലേറിയ, അക്ഷർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതമെടുത്തു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് മൂന്നാംദിവസത്തെ കളി. ആദ്യ ദിവസങ്ങളിൽ പേസർമാർക്ക് ലഭിച്ച പിന്തുണ തുടർന്നും ലഭിച്ചാൽ ഗുജറാത്തിനെ എറിഞ്ഞിടാനാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. സന്ദീപ് വാര്യരും ബേസിൽ തമ്പിയും ഉൾപ്പെടുന്ന പേസ് നിരയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. എന്നാൽ പാർഥിവ് പട്ടേലിനെയും അക്ഷർ പട്ടേലിനെയും പോലുള്ള അന്താരാഷ്ട്ര താരങ്ങളുടെ പരിചയസമ്പത്ത് മുതലാക്കി കേരളത്തെ മറികടക്കാനാകുമെന്നാണ് ഗുജറാത്ത് ക്യാംപ് വിശ്വസിക്കുന്നത്.
First published:
January 16, 2019, 8:22 PM IST