TRENDING:

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സഞ്ജു സാംസണ്‍; ഇടം നേടിയത് ഗ്രൂപ്പ് സിയിൽ

Last Updated:

ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് ഗ്രൂപ്പ് സിയിൽ ലഭിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ആദ്യമായി ഇടംപിടിച്ചു. ഗ്രൂപ്പ് സിയിലാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് ഗ്രൂപ്പ് സിയിൽ ലഭിക്കുക.
advertisement

സഞ്ജു സാംസണ്‍ ഉള്‍പ്പെട്ട സി കാറ്റഗറിയില്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, കെഎസ് ഭരത് എന്നിവരും ഉൾപ്പെടുന്നു.

Also Read-മുംബൈ ഇന്ത്യൻസിന് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം

ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ഏഴു കോടി രൂപയാണ് ഇവരുടെ വാർഷിക പ്രതിഫലം. എ കാറ്റഗറിയില്‍ ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍ എന്നവരാണ് ഉള്ളത്. ഇവർക്ക് അഞ്ചു കോടി രൂപയാണ് പ്രതിഫലം.

advertisement

മൂന്ന് കോടി രൂപ പ്രതിഫലമുള്ള ബി കാറ്റഗറിയില്‍ ചേതശ്വര്‍ പുജാര, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സഞ്ജു സാംസണ്‍; ഇടം നേടിയത് ഗ്രൂപ്പ് സിയിൽ
Open in App
Home
Video
Impact Shorts
Web Stories