ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ നിലനിർത്താനും രാജസ്ഥാൻ റോയൽസ് തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് ഇംഗ്ലീഷ് കളിക്കാരും കഴിഞ്ഞ സീസണിൽ റോയല്‍സിനായി മികച്ച പ്രകടനം നടത്തി. 2020 ലെ പതിപ്പില്‍ 20 വിക്കറ്റുമായി റോയല്‍സിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറും രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന വിജയങ്ങളില്‍ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും സംഭാവന ചെയ്തിട്ടുണ്ട്. മൂവരെയും കൂടാതെ ഡേവിഡ് മില്ലര്‍, ആന്‍ഡ്രൂ ടൈ എന്നിവരെയും അടുത്ത സീസണിലേക്കുള്ള ടീമിൽ രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തിയിട്ടുണ്ട്.
advertisement
രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു വി സാംസൺ. ഈ സീനിയോറിറ്റി കണക്കിലെടുത്താണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ക്യാപ്റ്റനെന്നതിൽ ഉപരി ബാറ്റിങ്ങിൽ എല്ലാ സീസണിലും തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു വി സാംസൺ. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കു വേണ്ടിയും സഞ്ജു വി സാംസൺ നേരത്തെ കളിച്ചിട്ടുണ്ട്.
രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തുന്ന കളിക്കാര്‍: സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ തിവതിയ, മഹിപാല്‍ ലോമോര്‍, കാര്‍ത്തിക് ത്യാഗി, ആന്‍ഡ്രൂ ടൈ, ജയദേവ് ഉനദ്കട്ട്, മായങ്ക് മര്‍കണ്ടെ, യശസ്വി ജയ്‌സ്വാള്‍, അനുജ് റാവത്ത്, ഡേവിഡ് മില്ല, റോബന്‍ .
രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയ കളിക്കാര്‍: സ്റ്റീവ് സ്മിത്ത്, അങ്കിത് രാജ്പുത്, ഓഷെയ്ന്‍ തോമസ്, ആകാശ് സിംഗ്, വരുണ്‍ ആരോണ്‍, ടോം കുറാന്‍, അനിരുദ്ധ ജോഷി, ശശാങ്ക് സിംഗ്.
യുഎഇയില്‍ നടന്ന ഐപിഎല്‍ 13-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യുമെന്നും ട്വിറ്ററിലൂടെ രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്.
