IPL 2020 | 'സഞ്ജു ഏറെ വിസ്മയിപ്പിച്ച കളിക്കാരൻ; എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കുവേണ്ടി കളിക്കേണ്ടയാൾ': ഷെയ്ൻ വോൺ

Last Updated:

എന്തൊരു കളിക്കാരനാണ് സഞ്ജു. എല്ലാംകൊണ്ടും ജേതാവാണ്. എല്ലാ ഷോട്ടുകളും കളിക്കാൻ പ്രാപ്തിയുള്ളവൻ. ക്വാളിറ്റിയും ക്ലാസും ഇടകലർന്ന കളിക്കാരനാണ് സഞ്ജുവെന്നും വോൺ പറഞ്ഞു.

ദുബായ്: മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി ഇതിഹാസ താരം ഷെയ്ൻ വോൺ. സഞ്ജുവിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ കാണാനാകുമെന്ന് വോൺ പറഞ്ഞു. ഏറെ നാളുകൾക്കുശേഷം താൻ കണ്ടതിൽവെച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സഞ്ജുവെന്ന് വോൺ പറഞ്ഞു.
ഇന്ത്യയുടെ നീല കുപ്പായത്തിൽ സഞ്ജുവിനെ ഉടൻ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വോൺ പറഞ്ഞു. നിലവിൽ ഇന്ത്യയ്ക്കുവേണ്ടി എല്ലാ ഫോർമാറ്റിലും സഞ്ജു കളിക്കുന്നില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു. എന്തൊരു കളിക്കാരനാണ് സഞ്ജു. എല്ലാംകൊണ്ടും ജേതാവാണ്. എല്ലാ ഷോട്ടുകളും കളിക്കാൻ പ്രാപ്തിയുള്ളവൻ. ക്വാളിറ്റിയും ക്ലാസും ഇടകലർന്ന കളിക്കാരനാണ് സഞ്ജുവെന്നും വോൺ പറഞ്ഞു.
ഐപിഎൽ സീസണിൽ സഞ്ജു സ്ഥിരത നിലനിർത്തിയാൽ രാജസ്ഥാൻ റോയൽസിന് കിരീടം നേടാനാകുമെന്ന് ഷെയ്ൻ വോൺ പറഞ്ഞു. സഞ്ജു ക്രീസിൽ നിൽക്കുമ്പോൾ എന്തും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. 19 പന്തിലാണ് സഞ്ജു അർദ്ധസെഞ്ച്വറി തികച്ചത്. 32 പന്തിൽ 74 റൺസാണ് സഞ്ജു നേടിയത്. 2013ൽ ഐപിഎല്ലിൽ അരങ്ങേറിയ സഞ്ജു 2015ൽ ഇന്ത്യയ്ക്കുവേണ്ടി ടി20 കളിച്ചു. എന്നാൽ അതിനുശേഷം ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിദ്ധ്യമാകാൻ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് നാലു മത്സരങ്ങളിൽ കൂടിയാണ് സഞ്ജുവിന് നീലകുപ്പായം അണിയാൻ കഴിഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | 'സഞ്ജു ഏറെ വിസ്മയിപ്പിച്ച കളിക്കാരൻ; എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കുവേണ്ടി കളിക്കേണ്ടയാൾ': ഷെയ്ൻ വോൺ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement