TRENDING:

Santosh Trophy: ആസാമിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി‌ സെമിഫൈനലിൽ

Last Updated:

വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ആസാമിനെ തകർത്ത് കേരളം സെമിഫൈനലിൽ പ്രവേശിച്ചു. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ. എം മനോജ് (ക്യാപ്റ്റൻ) 17-ാം മിനിറ്റ്, മുഹമ്മദ് അജ്‌സൽ‌ 44-ാം മിനിറ്റ്, അബൂബക്കർ ദിൽഷാദ് ഇൻജുറി ടൈം എന്നിവരാണ് വിജയശിൽപികള്‍.
ഫോട്ടോ: കേരള ഫുട്ബോൾ അസോസിയേഷൻ
ഫോട്ടോ: കേരള ഫുട്ബോൾ അസോസിയേഷൻ
advertisement

‌കളിയുടെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഒരു കോർണറിൽ നിന്ന് ലഭിച്ച പന്ത് അതിമനോഹരമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം മനോജാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, മനോഹരമായ ഒരു ടീം ഗെയിമിനൊടുവിൽ മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ ഗോളുകൾ മടക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നതോടെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (ഇൻജുറി ടൈം) പകരക്കാരനായി ഇറങ്ങിയ അബൂബക്കർ ദിൽഷാദ് മൂന്നാം ഗോളും നേടി കേരളത്തിന്റെ വിജയം ആധികാരികമാക്കി. സജീഷ് നൽകിയ പാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

advertisement

കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനോട് നേരിട്ട തോൽവി കേരളത്തിന്റെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇത്. തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) തോൽപ്പിച്ചാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് വ്യാഴാഴ്ചത്തെ മത്സരം ഏറെ നിർണായകമാണ്. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച് റെയിൽവേസും സെമിയിൽ ഇടംപിടിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kerala secured a spot in the semifinals of the Santosh Trophy National Football Championship by defeating hosts Assam. In an exciting quarterfinal match held at the Rajiv Gandhi Stadium in Silapathar, Kerala emerged victorious with a convincing 3-0 scoreline. Kerala will now face Punjab in the semifinal on Thursday. The architects of this victory were Captain M. Manoj, who scored in the 17th minute, Mohammed Ajsal in the 44th minute, and Abubacker Dilshad, who added the third goal during injury time.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy: ആസാമിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി‌ സെമിഫൈനലിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories